കടന്നല്‍ കുത്തേറ്റ് 110 വയസുകാരി മരിച്ചു
കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കടന്നല്‍ ആക്രമണത്തില്‍ വയോധിക മരിച്ചു. പുഞ്ചവയല്‍ പാക്കാനം സ്വദേശി 110 വയസുകാരി കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിനു സമീപത്ത് വെച്ചാണ് വയോധികയെ കടന്നല്‍ ആക്രമിച്ചത്. ഇവരുടെ മൂന്ന് ബന്ധുക്കളും കുത്തേറ്റ് ചികിത്സയിലാണ്. കടന്നല്‍ക്കൂട്ടം എത്തിയത് അടുത്തുള്ള കാട്ടില്‍ നിന്നാണെന്ന് പറയപ്പെടുന്നു.
ഇവർക്കൊപ്പമുണ്ടായിരുന്ന മകള്‍ തങ്കമ്മയെ ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്കമ്മയുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് വീടിന്‍റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന ഇവർക്ക് നേരെ കടന്നല്‍ക്കൂട്ടം ഇളകിവന്ന് ആക്രമിക്കുകയായിരുന്നു.
TAGS : KOTTAYAM | WASP | DEAD
SUMMARY : 110-year-old woman dies after being stung by a wasp
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.