തേനീച്ചയുടെ കുത്തേറ്റ് 52കാരൻ മരിച്ചു
പാലക്കാട്: തേനീച്ചയുടെ കുത്തേറ്റ് 52കാരൻ മരിച്ചു. കൊടുവായൂരില്‍ ആണ് സംഭവം. പെരുവെമ്പ് വാഴക്കോട് ചന്ദ്രൻ ആണ് മരിച്ചത്. കൊടുവായൂർ കൈലാസ് നഗറില്‍ വെച്ചായിരുന്നു സംഭവം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ചന്ദ്രൻ പുല്ലുവെട്ടാൻ പോയ സമയത്തായിരുന്നു സംഭവം.
യന്ത്രം ഉപയോഗിച്ച് പുല്ലു വെട്ടുന്നതിനിടെ ഇയാള്‍ക്ക് തേനീച്ചയില്‍ നിന്നും കുത്തേല്‍ക്കുകയായിരുന്നു. പുല്ലിനിടെ ഉണ്ടായിരുന്ന തേനീച്ച കൂട്ടമാണ് ചന്ദ്രനെ ആക്രമിച്ചത്. കുത്തേറ്റ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
TAGS : PALAKKAD | BEE ATTACK | DEAD
SUMMARY : A 52-year-old man died after being stung by a bee
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.