എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; ‘സൂപ്പർ ആപ്പു’മായി റെയിൽവേ
ന്യൂഡൽഹി: റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി ‘സൂപ്പർ ആപ്' ഇറക്കാൻ റെയിൽവേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കൽ എല്ലാം ലഭ്യമാകുന്ന ആപ്പാണ് റെയിൽവേ തയാറാക്കുന്നത്. ഡിസംബർ അവസാനത്തോടെ ആപ്പ് എത്തിക്കാനാണ് ശ്രമം. എല്ലാ സേവനങ്ങളും ഒറ്റ ആപ്പിൽ ലഭ്യമാകുന്നത് പല ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കും.
ഐആർസിടിസി ആപ്പ്, റെയിൽ സാരഥി, ഇന്ത്യൻ റെയിൽവേയുടെ പിഎൻആർ, നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം, യുടിഎസ്, ഫുഡ് ഓൺ ട്രാക്ക് തുടങ്ങിയ വിവിധ സേവനങ്ങൾക്കായി ഇപ്പോൾ റേയിൽവേക്ക് ഏതാണ്ട് ആറ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്. നിലവിൽ ഐആർസിടിസി റെയിൽ കണക്റ്റ് എന്ന ആപ്പിലൂടെയാണ് ഉപയോക്താക്കൾ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. 90 കോടി രൂപയോളം ചെലവിട്ട് റെയിൽവേ ഐ.ടിക്ക് കീഴിലുള്ള സെന്റർ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (സി.ആർ.ഐ.എസ്) ആണ് ‘സൂപ്പർ ആപ്' പുറത്തിറക്കുന്നത്.
TAGS : RAILWAY
SUMMARY : All services are now in one click; Railways with Super App
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.