ആംബുലൻസിന് തീപിടിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗര്‍ഭിണിയായ യുവതിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു


മുംബൈ : ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു. അപകടത്തിൽ നിന്നും ഗർഭിണിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. മഹരാഷ്ട്രയിലെ ജൽ​ഗാവ് ജില്ലയിലാണ് സംഭവം. എൻജിനിൽ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം മുഴുവനായി വ്യാപിക്കുകയുമായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന ​​ഗർഭിണിയായ സ്ത്രീയും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ഗർഭിണിയെയും കുടുംബത്തെയും എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ദാദാ വാദി മേഖലയിലെ ദേശീയ പാതയിലുള്ള മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്. അംബുലൻസിൽ തീപടരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

എഞ്ചിനിൽ നിന്ന് രൂക്ഷമായ പുക ഉയരുന്നത് ‌‌ഡ്രൈവറിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വലിയ അപകടം ഒഴിവായത്. പുക കണ്ടപ്പോൾ തന്നെ ‌ഡ്രെവർ വാഹനം നിർത്തുകയായിരുന്നു. ശേഷം ഗർഭിണിയെയും കുടുംബത്തെയും ഉടനടി വാഹനത്തിൽ നിന്ന് പുറത്തിറക്കുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. വാഹനം നിർത്തി നിമിഷങ്ങൾക്കുളളിലാണ് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ സമീപത്തെ ചില വീടുകളുടെ ജനൽ ചില്ലുകളും നശിച്ചിട്ടുണ്ട്.

TAGS : |

SUMMARY : An ambulance catches fire and an oxygen cylinder explodes; The pregnant woman and her family miraculously escaped

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!