ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വിയ്ക്ക്

ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓർബിറ്റൽ’ എന്ന നോവലിനാണ് സമ്മാനം


ലണ്ടന്‍: 2024 ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വിയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓര്‍ബിറ്റല്‍' എന്ന സയന്‍സ് ഫിക്ഷന്‍ നോവലിനാണ് സമ്മാനം. 50,000 പൗണ്ടാണ് സമ്മാനത്തുക. ലണ്ടനിലെ ഓള്‍ഡ് ബില്ലിംഗ്ഗേറ്റില്‍ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്.

ജേതാവിന് 50,000 പൗണ്ടിനൊപ്പം ആഗോള അംഗീകാരവും വിൽപ്പനയിൽ ഗണ്യമായ ഉയർച്ചയും ലഭിക്കും.കലാകാരനും എഴുത്തുകാരനുമായ എഡ്മണ്ട് ഡി വാൾ സമിതിയുടെ അധ്യക്ഷനായ ജഡ്ജിംഗ് പാനലിൽ അവാർഡ് ജേതാവായ നോവലിസ്റ്റ് സാറാ കോളിൻസ്, ഗാർഡിയന്റെ ഫിക്ഷൻ എഡിറ്റർ, ലോകപ്രശസ്ത എഴുത്തുകാരനും പ്രൊഫസറുമായ ജസ്റ്റിൻ ജോർദാൻ, യിയുൻ ലി, സംഗീതജ്ഞനും സംഗീതസംവിധായകനും നിർമ്മാതാവുമായ നിതിൻ സാഹ്‌നി എന്നിവരും അംഗങ്ങളാണ്.

പുരസ്കാരത്തിന്റെ 55 വർഷത്തെ ചരിത്രത്തിലിതാദ്യമായി തിരഞ്ഞെടുക്കപ്പെട്ട ആറ് എഴുത്തുകാരിൽ അഞ്ച് പേരും സ്ത്രീകളാണെന്ന പ്രത്യേകതയുണ്ടായിരുന്നു ബുക്കർ പ്രൈസിന്റെ ചുരുക്കപട്ടികയ്ക്ക്. 2005ൽ സ്ഥാപിതമായ മാൻ ബുക്കർ ഇൻ്റർനാഷണൽ പ്രൈസ് എന്നറിയപ്പെട്ടിരുന്ന ഇൻ്റർനാഷണൽ ബുക്കർ പ്രൈസ്, യുകെയിലോ അയർലണ്ടിലോ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന പുസ്തകങ്ങൾക്കാണ് നൽകിവരുന്നത്.

ലോക്ക്ഡൗണ്‍ കാലത്താണ് സാമന്ത ഈ നോവല്‍ എഴുതാനാരംഭിച്ചത്. അമേരിക്ക, റഷ്യ, ഇറ്റലി, ബ്രിട്ടന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ബഹിരാകാശ യാത്രികര്‍ 24 മണിക്കൂറില്‍ 16 സൂര്യോദയങ്ങള്‍ക്കും സൂര്യാസ്തമയങ്ങള്‍ക്കും സാക്ഷികളാകുന്നതുമായി ബന്ധപ്പെട്ടാണ് നോവല്‍ പുരോഗമിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നുള്ള ഭൂമിയുടെ വീഡിയോകള്‍ കാണുന്നതാണ് ഇങ്ങനെയൊരു നോവലെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് സാമന്ത 2023-ല്‍ പറഞ്ഞിരുന്നു.

TAGS : |
SUMMARY : British author Samantha Harvey won the Booker Prize


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!