ഇന്ത്യയെ സൈബർ ഭീഷണി പട്ടികയിൽ ഉൾപ്പെടുത്തി കാനഡ


ഇന്ത്യ-കാനഡ നയതന്ത്രപ്രശ്നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ കാനഡ ഇന്ത്യയെ ശത്രുരാജ്യമായി കണക്കാക്കിയുള്ള നടപടികള്‍ ആരംഭിച്ചതായി സൂചന. സൈബര്‍ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും കാനഡ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ചൈന, റഷ്യ, ഇറാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ. എൻസിടിഎ 2025-2026 റിപ്പോർട്ടിലാണ് ഈ രാജ്യങ്ങളുള്ളത്.

ചാരപ്രവർത്തനം ലക്ഷ്യമിട്ട് കാനഡ സർക്കാറിന്റെ നെറ്റ്‍വർക്കുകൾക്കെതിരെ ഇന്ത്യൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കാനഡയിലെ വ്യക്തികളും സ്ഥാപനങ്ങളും നേരിടുന്ന സൈബർ ഭീഷണിയെക്കുറിച്ച് വിലയിരുത്തുന്ന റിപ്പോട്ട് കനേഡിയൻ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയാണ് തയാറാക്കിയിട്ടുള്ളത്. സൈബർ സുരക്ഷ സംബന്ധിച്ച കാനഡയുടെ സാ​ങ്കേതിക അതോറിറ്റിയാണിത്. മുമ്പ് ഇവർ പുറത്തിറക്കിയ റിപ്പോർട്ടുകളിൽ ഇന്ത്യയുടെ പേരില്ലായിരുന്നു.

അതേസമയം, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള കാനഡയുടെ തന്ത്രമാണിതെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യക്കെതിരേ കൃത്രിമമായി ആഗോള അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ കാനഡ ശ്രമിക്കുന്നതായി അവരുടെ മുതിര്‍ന്ന വക്താക്കള്‍ സമ്മതിച്ചിരുന്നു. മറ്റുള്ളവയെപ്പോലെ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവര്‍ ആവര്‍ത്തിക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്‍ദീപ് ജയ്സ്വാള്‍ പറഞ്ഞു.

കഴിഞ്ഞദിവസം അമിത് ഷാക്കെതിരേ കനേഡിയന്‍ മന്ത്രി ഉന്നയിച്ച ആരോപണത്തില്‍ ഇന്ത്യ കാനഡയെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഖലിസ്താന്‍ വിഘടനവാദികളെ കാനഡയില്‍വെച്ച് വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആണെന്നായിരുന്നു കാനഡയുടെ ആരോപണം. തുടര്‍ന്ന് കനേഡിയന്‍ ഹൈക്കമ്മിഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചത്. ഇതുസംബന്ധിച്ച നയതന്ത്രക്കുറിപ്പും ഇന്ത്യ കൈമാറിയിരുന്നു.

സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ബന്ധമുണ്ടെന്നാരോപിച്ച് ഒക്ടോബറിൽ ഇന്ത്യൻ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യയിലുള്ള കനേഡിയൻ ഉദ്യോഗസ്ഥരെയും പുറത്താക്കുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായതിന് പിന്നാലെയാണ് അമിത് ഷാക്കെതിരായ ആരോപണവും ഉയർന്നത്. അതേസമയം, നിജ്ജർ വധത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ കാനഡയെ ഇന്ത്യ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഉത്തരവാദിത്തമില്ലാത്ത ഇത്തരം പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.

TAGS :
SUMMARY : Canada puts India on cyber threat list

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!