ബെംഗളൂരുവിൽ ടൊയോട്ട കാറുകൾ മോഷണം നടത്തിയിരുന്ന സംഘം പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ ടൊയോട്ട കാറുകൾ പതിവായി മോഷണം നടത്തിയിരുന്ന സംഘം പോലീസ് പിടിയിൽ. രാജസ്ഥാൻ സ്വദേശികളായ അഞ്ചംഗ സംഘമാണ് പിടിയിലായത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്തിരുന്ന എംയുവികൾ, ടൊയോട്ട ഇന്നോവകൾ എന്നിവയാണ് പ്രതികൾ മോഷ്ടിച്ചിരുന്നത്.
വാഹനങ്ങൾ തട്ടിയെടുത്ത് രാജസ്ഥാനിലേക്ക് തിരിച്ച് വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അലാറങ്ങൾ ട്രിഗർ ചെയ്യാതെ കാർ ലോക്ക് തകർത്താണ് മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച വാഹനം ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Gang that stole Toyota Innovas from Bengaluru tracked down
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.