ഉറച്ച നിലപാടുമായി ഐസിസി; ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ തന്നെ


ന്യൂഡൽഹി: പാകിസ്താൻ ടീമിന്റെ പിടിവാശിക്ക് വഴങ്ങാതെ ഉറച്ച നിലപാടുമായി ഐസിസി. ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ തന്നെ നടക്കുമെന്ന് ഐസിസി അറിയിച്ചു. 2025ൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്തും. അതേസമയം ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം നടക്കുന്ന എല്ലാ ടൂർണമെന്റും 2031 വരെ ഹൈബ്രിഡ് മോഡലിൽ നടത്തണമെന്ന ആവശ്യം പാകിസ്താനും ഐസിസിക്ക് മുമ്പിൽ വച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനെ പ്രഖ്യാപിച്ചേക്കും. കൂടാതെ ഐസിസിയുടെ വാർഷിക വരുമാനം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇത് 5.75 ശതമാനമാണ്. ഹോസ്റ്റിം​ഗ് അവകാശത്തിന്റെ ഫീസും വർധിപ്പിക്കണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. 2031 വരെ ഇന്ത്യ നാല് ഐസിസി ഇവൻ്റുകൾക്കാണ് ആതിഥേയത്വം വഹിക്കുന്നത്. ഇതിൽ ചിലത് മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തതോടെയാണ്.

TAGS: |
SUMMARY: Champions trophy to be held in hybrid mode only


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!