അനന്തനാഗിലും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം


അനന്ത്നാഗിലെ ലാര്‍നൂ മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ടെറിട്ടോറിയല്‍ ആര്‍മി ജവാന്‍ ഹിലാല്‍ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്കും പങ്കുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒക്ടോബര്‍ ആദ്യവാരമാണ് ഭട്ടിനെ കാണാതായത്. പിന്നീട്, അനന്തനാഗില്‍ നിന്ന് കാണാതായ സൈനികന്റെ മൃതദേഹം വെടിയുണ്ടകള്‍ പതിച്ച നിലയില്‍ സുരക്ഷാ സേന കണ്ടെടുത്തിരുന്നു. ജമ്മു കശ്മീര്‍ പോലീസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സ്ഥിരീകരിച്ചു.

ഹല്‍ക്കന്‍ ഗാലിക്ക് സമീപം സംശയാസ്പദമായ നീക്കം നിരീക്ഷിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ‘തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ചു, രണ്ട് ഭീകരരെ ഇല്ലാതാക്കി. ഓപ്പറേഷന്‍ പുരോഗമിക്കുകയാണ്,' പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

TAGS : |
SUMMARY : Clash at Anantnagi; Army killed two terrorists


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!