ദീപാവലി ആഘോഷത്തിനിടെ സംഘര്‍ഷം; ആന്ധ്രയില്‍ ഒരു കുടുംബത്തിലെ 3 പേരെ വെട്ടിക്കൊന്നു


തെലങ്കാന: ആന്ധ്രയില്‍ ദീപാവലി ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ അച്ഛന്‍, മകന്‍, കൊച്ചുകന്‍ എന്നിങ്ങനെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ദീപാവലി ആഘോഷത്തിനിടെ കാജുലൂർ മണ്ഡലത്തിലെ സലപാക ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് തലമുറയില്‍ പെട്ടവരെ ആഘോഷ നാളില്‍ വെട്ടി കൊല്ലുകയായിരുന്നു. ബത്തുല രമേഷ്, മകൻ ബത്തുല ചിന്നി, ചെറുമകൻ ബത്തുല രാജു എന്നിവരാണ് മരിച്ചത്.

രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. തല തകര്‍ന്ന നിലയിലാണ്. ഇവരുടെ കയ്യില്‍ അരിവാളുമുണ്ടായിരുന്നു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ആക്രമണത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു, ഇവരെ പിടികൂടാൻ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഗ്രാമത്തില്‍ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

TAGS : |
SUMMARY : Clashes during Diwali celebrations; 3 members of a family hacked to death in Andhra


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!