മാളികപ്പുറത്ത് നാളികേരമുരുട്ടുന്നത് ആചാരമല്ല: തന്ത്രി കണ്ഠരര് രാജീവരര്
ശബരിമല: ശബരിമല മാളികപ്പുറം ക്ഷേത്രത്തില്‍ തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍ പൊടി വിതറുന്നതും അനുവദിക്കേണ്ടെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേല്‍ശാന്തിയും. തേങ്ങയുരുട്ടല്‍, മഞ്ഞള്‍പ്പൊടി വിതറല്‍, വസ്ത്രം എറിയല്‍ തുടങ്ങി ഭക്തർ ഇപ്പോഴും തുടർന്നു വരുന്ന കാര്യങ്ങളൊന്നും ആചാരങ്ങളുടെ ഭാഗമല്ലെന്ന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.
മഞ്ഞളും, ഭസ്മവും നിക്ഷേപിക്കാൻ മാളികപ്പുറത്തെ പ്രത്യേകം സംവിധാനം ഏർപ്പെടുത്തണം. മാളികപ്പുറത്തെ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുമ്പും പറയുമ്പോൾ, ഇത്തരത്തില്‍ നടക്കുന്ന അനാചാരങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചും പ്രതികരിച്ചിട്ടുണ്ടെന്നും നിലവില്‍ ഇപ്പോള്‍ വന്ന ഹൈക്കോടതി നിർദേശം പ്രായോഗികമായി നടപ്പിലാക്കാൻ ദേവസ്വം ബോർഡ് മുൻ കൈയെടുക്കണമെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.
ഇത്തരത്തിലുള്ള അനാചാരങ്ങള്‍ നടത്തുന്നതില്‍ ഭക്തരെ പിന്തിരിപ്പിക്കാൻ പ്രത്യേകം ജീവനക്കാരെ ക്ഷേത്ര പരിസരത്തു നിയോഗിക്കണമെന്ന് മാളികപ്പുറം മേല്‍ശാന്തി വാസുദേവൻ നമ്പൂതിരിയും വ്യക്തമാക്കി. അതേസമയം ദർശന തടസം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ കാര്യങ്ങള്‍ മുൻനിർത്തി വന്ന കോടതി വിധി നടപ്പിലാക്കാൻ ദേവസ്വം ബോർഡ് ആലോചന തുടങ്ങിയതായാണ് വിവരം.
TAGS : SABARIMALA
SUMMARY : It is not a custom to roll coconuts in Malikpuram: Thantri Kantarar Rajeevaar
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.