ഫെം​ഗൽ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴ, ചെന്നൈ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു


ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ന്യൂനമര്‍ദ്ദം ഫെം​ഗൽചുഴലിക്കാറ്റായി മാറി കരതൊടാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ. കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോ മീറ്റര്‍ വരെ വേഗതയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ചെന്നൈ വിമാനത്താവളം ശനിയാഴ്ച രാത്രി ഏഴ് മണിവരെ താല്‍ക്കാലികമായി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇൻഡിഗോ എയർലൈൻസ് ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും താൽക്കാലികമായി നിർത്തിവച്ചു. കാലാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻതൂക്കം നൽകി വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് ചെന്നൈ ഡിവിഷനിലെ എല്ലാ സബർബൻ സെക്ഷനുകളിലും ലോക്കൽ ട്രെയിനുകൾ കുറഞ്ഞ ഇടവേളകളിൽ സർവീസ് നടത്തുന്നുണ്ട്.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കള്ളക്കുറിച്ചി, കൂടലൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐടി കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

തമിഴ്നാട്ടിലുടനീളം 2,220 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്, തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇതിനകം 500 ഓളം പേരെ പാര്‍പ്പിച്ചിട്ടുണ്ട്. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകളും പരസ്യ ഹോര്‍ഡിംഗുകളും നീക്കം ചെയ്തു. അടിയന്തര ടോള്‍ ഫ്രീ നമ്പറുകള്‍ – 112, 1077 എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ചെന്നൈ ഡിവിഷനിലെ എല്ലാ സബര്‍ബന്‍ സെക്ഷനുകളിലുമുള്ള ലോക്കല്‍ ട്രെയിനുകളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ പുതുച്ചേരിയില്‍ കടല്‍ത്തീരത്ത് ആളുകളുടെ സഞ്ചാരമില്ലെന്ന് ഉറപ്പാക്കാന്‍ ബീച്ച് റോഡിന്റെ മുഴുവന്‍ ഭാഗങ്ങളും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്.

TAGS : 
SUMMARY : Cyclone Fengal; Heavy rains in Tamil Nadu: Chennai airport temporarily closed

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!