കോവിഡ് കാലത്തെ അഴിമതി; മന്ത്രിസഭാ യോഗത്തിന് ശേഷം ബി. എസ്. യെദിയൂരപ്പക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി


ബെംഗളൂരു: കോവിഡ് കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിന് ശേഷം നടപടിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കോവിഡ് ക്രമക്കേടിനെ കുറിച്ചുള്ള പാനൽ റിപ്പോർട്ട്‌ വിശദമായി പഠിച്ചിട്ടുണ്ടെന്നും മുൻ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ, മുൻ മന്ത്രി ബി. ശ്രീരാമുലു എന്നിവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ഫണ്ട് വകമാറ്റി ചെലവഴിച്ചതിനുള്ള മുഴുവൻ രേഖകളും പാനൽ ഇതിനകം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. റിട്ടേർഡ് ഹൈക്കോടതി ജഡ്ജി മൈക്കൽ ഡി കുൻഹയാണ് റിപ്പോർട്ട് നൽകിയത്. യെദിയൂരപ്പയും, ബി. ശ്രീരാമുലുവും അഴിമതി വിരുദ്ധ നിയമപ്രകാരം വിചാരണ നേരിടണമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. 2020 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പിപിഇ കിറ്റ്, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങിയതിൽ അഴിമതി നടന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.

ചൈനീസ് കമ്പനികളിൽനിന്ന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത് ലോക്കൽ കമ്പനികളെക്കാൾ വളരെ ഉയർന്ന വിലയിലാണെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യൻ കമ്പനികളിൽനിന്ന് 330.40 രൂപക്ക് കിട്ടുന്ന പിപിഇ കിറ്റ് വിദേശ കമ്പനിയിൽനിന്ന് 2,117.53 രൂപക്കാണ് വാങ്ങിയത്.

TAGS: |
SUMMARY: Decision soon to prosecute yediyurappa in covid scam after ministerial meet


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!