ദിനേശ് ഉത്പന്നങ്ങൾ ഇനി ബെംഗളൂരുവിലും
ബെംഗളൂരു: കേരളത്തിലെ ദിനേശ് ഉത്പന്നങ്ങൾ ഇനി ബെംഗളൂരുവിലും ലഭ്യമാകും. ടി.സി പാളയ ആനന്ദപുര സർക്കിളിൽ, ട്രെൻഡ്സിന് സമീപത്താണ് നഗരത്തിലെ ആദ്യ ദിനേശ് ഷോപ്പി ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ദിനേശ് ചെയർമാൻ ദിനേശ് ബാബു ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. കേരള സമാജം കെ.ആർ പുരം സോൺ ചെയർമാൻ എം. ഹനീഫ് മുഖ്യാതിഥിയായിരുന്നു.
ദിനേശ് ഉത്പന്നങ്ങളായ റെഡി മേയ്ഡ് വസ്ത്രങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, കുടകൾ, സോപ്സ്, കോസ് മെറ്റിക്സ് എന്നിവ അടക്കം ദിനേശിൻ്റെ എല്ലാ ഉത്പന്നങ്ങളും കമ്പനി വിലയ്ക്ക് ലഭിക്കുന്നതാണ്. ബെംഗളൂരുവിന് പുറമെ കർണാടകയുടെ എല്ലാ ഭാഗങ്ങളിലും ദിനേശ് ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്ന് ഔട്ട്ലെറ്റ് ഉടമകളായ റിതേഷ്, സംഗീഷ്, സുബിന്ദ് എന്നിവർ അറിയിച്ചു.
TAGS : DINESH SHOPEE
SUMMARY : Dinesh products are now available in Bengaluru
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.