പട്ടികജാതി വിഭാഗത്തിന് ആഭ്യന്തര സംവരണം; ഏകാംഗ കമ്മിഷൻ രൂപീകരിച്ചു


ബെംഗളൂരു: പട്ടികജാതി വിഭാഗങ്ങളിലെ ആഭ്യന്തര സംവരണം സംബന്ധിച്ച് വിശദമായി പഠിക്കാൻ ഏകാംഗ കമ്മിഷൻ രൂപീകരിച്ച് സംസ്ഥാന സർക്കാർ. വിരമിച്ച ഹൈക്കോടതി ജഡ്ജി എച്ച്.എൻ. നാഗ്മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് കമ്മീഷൻ. രണ്ട് മാസത്തിനകം അവലോകനം നടത്തി ഉചിതമായ ശുപാർശകൾ നൽകാനാണ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ ആഭ്യന്തര സംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണിത്. സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും വിവിധ പട്ടികജാതി ഉപജാതികളുടെ പ്രാതിനിധ്യം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാനും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനകം ശുപാർശകളടങ്ങിയ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

TAGS: |
SUMMARY: Karnataka govt. forms internal reservation commission headed by Justice Nagamohan Das


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!