ചാമ്പ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തർക്കം; ഐസിസിയുടെ അടിയന്തര യോഗം മാറ്റി


ന്യൂഡല്‍ഹി: ഐസിസി ചാമ്പ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തർക്കം രൂക്ഷം. ഇന്ന് നടക്കേണ്ടിയിരുന്ന ഐസിസിയുടെ അടിയന്തര യോഗം നാളത്തേയ്ക്ക് മാറ്റിയതായാണ് സൂചന. പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ദുബായിൽ എത്തിയിട്ടുണ്ട്. യോഗത്തിന് മുമ്പ് സമവായത്തിനായി പിൻവാതിൽ ചർച്ചകൾ നടന്നെങ്കിലും ഫലം കണ്ടില്ല. 20 മിനിട്ടോളം നീണ്ട ചർച്ചയിൽ ഇന്ത്യയും പാകിസ്ഥാനും തീരുമാനത്തിൽ ഉറച്ചുനിന്നതോടെയാണ് യോ​ഗം നാളത്തേയ്ക്ക് മാറ്റാൻ തീരുമാനമാനിച്ചത്.

നേരത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. ഭീകരവാദം സ്പോൺസർ ചെയ്യുന്ന പാകിസ്ഥാൻ ഇത് അവസാനിപ്പിക്കാൻ തയാറായാൽ ക്രിക്കറ്റിനെക്കുറിച്ച് ചർച്ചയാകാം എന്ന നിലപാടിലാണ് ഇന്ത്യ. ഐസിസി ബോർഡ് മെമ്പർമാർ ഇന്ന് ചില ചർച്ചകൾ നടത്തിയെങ്കിലും തീരുമാനം ഒന്നും ഉണ്ടായില്ല. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും. മീറ്റിംഗിൽ 12 മുഴുവൻ ഐസിസി അംഗങ്ങളും മൂന്ന് അസോസിയേറ്റ് അംഗങ്ങളും ഐസിസി ചെയറും ഉൾപ്പെടും.

പാകിസ്ഥാനിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. എന്നാൽ, രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യ തയ്യാറല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ അല്ലെങ്കിൽ യുഎഇയിൽ നടത്തണമെന്നാണ് ബിസിസിഐ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷം പാകിസ്ഥാനിൽ നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യ കളിച്ചിരുന്നില്ല. ഹൈബ്രിഡ് മാതൃകയിൽ ശ്രീലങ്കയിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടത്തിയിരുന്നത്. സമാനമായ രീതിയിൽ ചാമ്പ്യൻസ് ട്രോഫിയിലെയും ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

TAGS :
SUMMARY : India-Pakistan dispute over Champions Trophy venue; ICC's emergency meeting postponed


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!