വഖഫ് വിവാദം; കർണാടകയിൽ സന്ദർശനം നടത്തി ജെപിസി ചെയർമാൻ


ബെംഗളൂരു: വഖഫ് വിവാദവുമായി ബന്ധപ്പെട്ട് കർണാടകയിൽ സന്ദർശനം നടത്തി ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) ചെയര്‍മാന്‍ ജഗദാംബിക പാല്‍. വഖഫ് പ്രശ്നം കൂടുതലുള്ള വിജയപുര, ഹുബ്ബള്ളി തുടങ്ങിയ പ്രദേശങ്ങളിൽ കർഷകാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നോർത്ത് കര്‍ണാടകയിലെ കര്‍ഷകര്‍ തങ്ങളുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് പരാതിപ്പെട്ടതായി ജഗദാംബിക പാല്‍ പറഞ്ഞു.

കര്‍ഷകരെ കണ്ട് സ്ഥിതിഗതികള്‍ ആരായുന്നതിനും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമാണ് സംസ്ഥാനം സന്ദർശിച്ചതെന്ന് ജെപിസി ചെയര്‍മാന്‍ പറഞ്ഞു ഭൂമിയുടെ യഥാര്‍ത്ഥ ഉടമ തങ്ങളാണെങ്കിലും വഖഫ് ബോര്‍ഡ് ഇതിന് ഉടമസ്ഥാവകാശം അവകാശപ്പെടുകയാണെന്ന് കർഷകർ പറഞ്ഞു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) സംരക്ഷിച്ച ചരിത്രസ്മാരകങ്ങളുള്ള സ്ഥലങ്ങളും വഖഫ് ബോര്‍ഡ് അവകാശപ്പെടുന്നുണ്ട്.

പാര്‍ലമെന്റില്‍ ഈ വര്‍ഷം അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ അവലോകനം ചെയ്യുന്നതിനാണ് ജെപിസി രൂപീകരിച്ചത്. 70 വര്‍ഷമായി തങ്ങള്‍ ഇവിടെയുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. എന്നിട്ടും വഖഫ് ബോര്‍ഡ് ഇവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെടുകയാണെന്നും ജഗദാംബിക പാല്‍ കൂട്ടിച്ചേര്‍ത്തു.

TAGS: |
SUMMARY: Jpc chairman visits karnataka amid waqf controversy


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!