കെ.കെ ശൈലജ ടീച്ചറുടെ ആത്മകഥയുടെ കന്നഡ പരിഭാഷ പ്രകാശനം ഇന്ന്
ബെംഗളൂരു: മുൻ കേരള ആരോഗ്യ മന്ത്രിയും എംഎൽഎയുമായ കെ.കെ. ശൈലജ ടീച്ചറുടെ ആത്മകഥയുടെ (‘മൈ ലൈഫ് ഏസ് എ കോമ്രേഡ് -സഖാവെന്ന നിലയിൽ എന്റെ ജീവിതം) കന്നഡ പരിഭാഷ ‘കോമ്രേഡ് ആഗി നന്ന ബദുക്കു'വിൻ്റെ പ്രകാശനം ഇന്ന് നടക്കും. ബസവനഗുഡി നാഷണൽ കോളേജ് എച്ച്. എൻ. മൾട്ടി മീഡിയ ഹാളിൽ വൈകിട്ട് 3.30 നാണ് പരിപാടി. ഡോ. വസുന്ധര ബഹുപതി പുസ്തകം പ്രകാശനം ചെയ്യും. പരിഭാഷക ഡോ. എച്ച്. എസ്. അനുമപ സംസാരിക്കും.
തുടർന്ന് പൊതുജനാരോഗ്യം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ കെ. കെ. ശൈലജ ടീച്ചർ, സാമൂഹ്യ പ്രവർത്തകൻ ഡോ. എ. അനിൽ കുമാർ, പ്രസന്ന സാലിഗ്രാമ എന്നിവർ സംസാരിക്കും. ക്രിയ മാധ്യമ, പുസ്ത പ്രീതി, സാർവരിക ആരോഗ്യ ആന്ദോളന എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
TAGS : KK SHAILAJA TEACHER
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.