കേരളസമാജം നെലമംഗല ഓണാഘോഷം
ബെംഗളൂരു : കേരളസമാജം നെലമംഗലയുടെ ഓണാഘോഷം ‘മധുരം ഈ പൊന്നോണം’ ബിജിഎസ് സ്കൂളിന് സമീപം ബാലാജി സരോവറിൽ നടന്നു. സമാജം പ്രസിഡന്റ് ശശി വേലപ്പൻ ഉദ്ഘാടനംചെയ്തു. സെക്രട്ടറി മിനി നന്ദകുമാർ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ് ടോം ജോസ്, രക്ഷാധികാരികളായ യു.എൻ. രവീന്ദ്രൻ, അഡ്വ. സജു ടി. ജോസഫ്, വൈ. ജോർജ്, ഉതുപ്പ് ജോർജ്, പ്രോഗ്രാം കൺവീനർ ജിതിൻ കെ. ജോസ് എന്നിവർ സംസാരിച്ചു. പൂക്കള മത്സരം, ഓണസദ്യ, സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സിദ്ധിഖ് റോഷൻ ഒരുക്കിയ വൺമാൻ ഷോ, പയ്യന്നൂർ ഹാർട്ട് ബീറ്റ്സിൻ്റെ മ്യൂസിക് നൈറ്റ് എന്നിവ ഉണ്ടായിരുന്നു.
ചിത്രങ്ങള്‍