വിധിയെഴുത്തിനായി മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്
മുംബൈ: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയിലെ 288 നിയമസഭ സീറ്റുകളിലേക്ക് 4136 പേരാണ് ജനവിധി തേടുന്നത്. ജാർഖണ്ഡ് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 38 മണ്ഡലങ്ങളിലെ വോട്ടർമാർ വോട്ട് രേഖപ്പെടുത്താനെത്തും.
മഹാരാഷ്ട്രയില്‍ ശിവസേന, ബി.ജെ.പി, എൻ.സി.പി കൂട്ടുകെട്ടിലെ മഹായുതിയും കോൺഗ്രസ്, ശിവസേന-യു.ബി.ടി, എൻ.സി.പി-എസ്.പി കൂട്ടുകെട്ടിലെ മഹാവികാസ് അഘാഡിയും (എം.വി.എ) തമ്മിലാണ് മുഖ്യ പോരാട്ടം. ഭരണം പിടിക്കാൻ 145 സീറ്റ് വേണം. തൂക്കുസഭ സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. അങ്ങനെ വന്നാൽ പുതിയൊരു രാഷ്ട്രീയ നാടകത്തിനുകൂടി മഹാരാഷ്ട്ര സാക്ഷ്യംവഹിക്കേണ്ടിവരും. ഇരുമുന്നണിയിലെയും ആറ് പാർട്ടികൾക്കും തിരഞ്ഞെടുപ്പ് നിർണായകമാണ്. 1990ൽ 141 സീറ്റ് കിട്ടിയതിന് ശേഷം ഇതുവരെ മഹാരാഷ്ട്രയിൽ കോൺഗ്രസിന് 100ന് മുകളിൽ സീറ്റ് ലഭിച്ചിട്ടില്ല. ഇത്തവണ 102 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.
ജാർഖണ്ഡിലെ 38 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ (ഇരുവരും ജെഎംഎം), പ്രതിപക്ഷ നേതാവ് അമർ കുമാർ ബൗരി (ബിജെപി) എന്നിവരെ കൂടാതെ മറ്റ് 500-ലധികം സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. നവംബർ 13ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 43 മണ്ഡലങ്ങളിലെ വോട്ടർമാരാണ് വിധിയെഴുതിയത്. 1.23 കോടി വോട്ടർമാരാണ് അവസാനഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. 14,000ത്തിലധികം പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
കേരളത്തിലെ പാലക്കാടിന് പുറമേ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കും. ഉത്തർപ്രദേശിൽ കടേഹാരി, കർഹാൽ, മീരാപൂർ, ഗാസിയാബാദ്, മജവാൻ, സിസാമാവു, ഖൈർ, ഫുൽപൂർ, കുന്ദർക്കി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. പഞ്ചാബിൽ ഗിദ്ദർബഹ, ദേരാ ബാബ നാനാക്, ചബ്ബേവാൾ (എസ്‌സി), ബർണാല എന്നീ നാല് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23നാണ് വോട്ടെണ്ണൽ.
TAGS : MAHARASHTRA | UTTARAKHAND | ELECTION 2024
SUMMARY : Maharashtra and Jharkhand go to the polls today for the verdict
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.