സ്റ്റൈപന്റ് വിവരങ്ങൾ നൽകിയില്ല; കർണാടകയിലെ മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ നോട്ടീസ്


ബെംഗളൂരു: സംസ്ഥാനത്തെ മെഡിക്കൽ ബിരുദ (യുജി) ഇൻ്റേണുകൾ, ബിരുദാനന്തര (പിജി) ഇന്റേൺ, സീനിയർ റെസിഡന്റ് ഡോക്ടർമാർ എന്നിവർക്ക് നൽകുന്ന സ്റ്റൈപ്പൻഡിൻ്റെ വിശദാംശങ്ങൾ സമർപ്പിക്കാത്ത മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സംസ്ഥാനത്തെ 10 സർക്കാർ, 10 സ്വകാര്യ മെഡിക്കൽ കോളജുകൾക്കാണ് നോട്ടീസ് അയച്ചത്.

നൽകിയ സ്‌റ്റൈപ്പൻഡിൻ്റെ വിശദാംശങ്ങൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ കോളജുകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചില്ലെന്ന പരാതിയെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവ് പ്രകാരം എല്ലാ മെഡിക്കൽ കോളേജുകളും എല്ലാ മാസവും നൽകുന്ന സ്റ്റൈപ്പൻഡ് തുകയുടെ വിശദാംശങ്ങൾ എൻഎംസിക്ക് സമർപ്പിക്കേണ്ടത് നിർബന്ധമാണ്.

2024-25 വർഷത്തെ സ്‌റ്റൈപ്പൻഡ് വിശദാംശങ്ങൾ എല്ലാ മാസവും അഞ്ചാം തീയതിക്കകം സമർപ്പിക്കാൻ ഏപ്രിൽ 1-ന് കോളേജുകളോട് എൻഎംസി ഉത്തരവിട്ടിരുന്നു. എന്നാൽ, കർണാടകയിലെ 20 കോളേജുകൾ ഇതുവരെ വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ല.

നിലവിൽ, കർണാടക ബിരുദ മെഡിക്കൽ ഇൻ്റേണുകൾക്ക് പ്രതിമാസം 28,889 രൂപ, ഒന്നാം വർഷ ബിരുദാനന്തര മെഡിക്കൽ വിദ്യാർഥികൾക്ക് 56,250 രൂപ, രണ്ടാം വർഷ വിദ്യാർഥികൾക്ക് 62,500 രൂപ, മൂന്നാം വർഷ വിദ്യാർഥികൾക്ക് 68,750 രൂപ എന്നിങ്ങനെയാണ് സ്റ്റൈപ്പൻഡ് നൽകുന്നത്. സ്വകാര്യ കോളേജുകളിൽ സ്റ്റൈപന്റ് തുക വ്യത്യാസമാണ്. എൻഎംസി ചട്ടങ്ങൾ അനുസരിച്ച്, സ്വകാര്യ മെഡിക്കൽ കോളേജുകൾ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് തുല്യമായ സ്റ്റൈപ്പൻ്റ് നൽകണം.

TAGS: |
SUMMARY: NMC serves show cause notices to 20 medical colleges in Karnataka over student stipend


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!