ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്രക്ക് ഇളവ് ഉടനില്ല; സിദ്ധരാമയ്യ
ബെംഗളൂരു: ബന്ദിപ്പുർ വഴിയുള്ള രാത്രി യാത്രയിൽ നിലവിൽ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്ന അഭ്യൂഹങ്ങൾ പാടേ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മൈസൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് സിദ്ധരാമയ്യ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ മലയാളികൾ ഏറെക്കാലമായി പ്രതീക്ഷിക്കുന്ന ബന്ദിപ്പുർ രാത്രി യാത്രാ നിരോധനത്തിലെ ഇളവിന് ഇനിയും കാത്തിരിക്കേണ്ടി വരും.
നിലവിൽ രാത്രി യാത്രാ നിരോധനം നീക്കാനോ അതിൽ ഇളവ് നൽകാനോ ഉള്ള യാതൊരു നിർദ്ദേശങ്ങളും സർക്കാരിന് മുന്നിൽ ഇല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. സർക്കാർ തലത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ബന്ദിപ്പൂർ വിഷയത്തിൽ അനുകൂല നിലപാടിനുള്ള സാധ്യത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ ഇളവ് വരുമെന്ന തരത്തിലുള്ള വാർത്തകൾ ഉയർന്നത്. ബന്ദിപ്പുർ സ്ട്രെച്ചിലെ എൻഎച്ച് 766, എൻഎച്ച് 67 ദേശീയ പാതകളിലെ രാത്രി യാത്രാ നിരോധനം നിലവിലെ സ്ഥിതിയിൽ തന്നെ തുടരും.
TAGS: KARNATAKA | BANDIPUR TRAVEL BAN
SUMMARY: Not opening Bandipur pass for night travel, says Chief Minister Siddaramaiah
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.