കേരളസമാജം ദൂരവാണിനഗര്‍ മുന്‍ ട്രഷറര്‍ കെസിആര്‍ നമ്പ്യാര്‍ അന്തരിച്ചു
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ മുന്‍ ട്രഷററും പ്രവര്‍ത്തക സമിതി അംഗം, സാഹിത്യ വിഭാഗം കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്ന കെസിആര്‍ നമ്പ്യാര്‍ (84) അന്തരിച്ചു. സ്വദേശമായ തലശ്ശേരി നിടുമ്പ്രത്തായിരുന്നു അന്ത്യം. ദീര്‍ഘകാലം ദൂരവാണിനഗര്‍ ഐ ടി ലിമിറ്റഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ബെംഗളൂരുവിലെ സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്ന കെസിആര്‍ നമ്പ്യാര്‍ സമാജം നടത്തിയ സാഹിത്യ മത്സരങ്ങളില്‍ വിധി കര്‍ത്താവായിരുന്നു. കവി കൂടിയായിരുന്ന അദ്ദേഹം അക്ഷരശ്ലോക സദസ്സുകളിലും സജീവ സാന്നിധ്യമായിരുന്നു. രാമമുര്‍ത്തി നഗര്‍, ഹൊറമാവ് റോഡിലെ ശ്രീപദത്തിലായിരുന്നു താമസം.
ഭാര്യ: നിര്‍മ്മല പി. മക്കള്‍: സുനില്‍ കുമാര്‍ പി, സുരേഷ് പി, സൂരജ് പി
മരുമക്കള്‍: കെ. സുധ, റോഷിമ. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
TAGS : OBITUARY
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.