സൽമാൻ ഖാന് വധഭീഷണി; രാജസ്ഥാൻ സ്വദേശി കർണാടകയിൽ പിടിയിൽ


ബെംഗളൂരു: ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി നൽകിയതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജലോർ സ്വദേശിയാണ് വിക്രം എന്നറിയപ്പെടുന്ന ഭിഖ റാമിനെയാണ് ഹാവേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

മുംബൈ എടിഎസിൽ (ആൻ്റി ടെററിസം സ്‌ക്വാഡ്) നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതി ഹാവേരിയിലേക്ക് പോകുന്നതിന് മുമ്പ് കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഹാവേരിയിലെ നിർമ്മാണ സൈറ്റിൽ ജോലി ചെയ്തിരുന്ന ഇയാൾക്ക് ലോറൻസ് ബിഷ്ണോയിയുടെ സഹായിയാണെന്ന് പോലീസ് പറഞ്ഞു.

കൃഷ്ണമൃഗത്തെ കൊന്നതിന് സൽമാൻ ഖാൻ ബിഷ്‌ണോയി സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലെങ്കിൽ 5 കോടി രൂപ നൽകണമെന്നുമാണ് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസ് കൺട്രോൾ റൂമിലേക്കാണ് സന്ദേശം ലഭിച്ചത്.

ഒരാഴ്ചയ്ക്കിടെ സൽമാൻ ഖാന് ലഭിക്കുന്ന രണ്ടാമത്തെ വധഭീഷണിയാണിത്. നേരത്തെ മുംബൈ പോലീസ് ട്രാഫിക് കൺട്രോളിന് ലഭിച്ച വധഭീഷണിയിൽ രണ്ട് കോടി രൂപ നടനിൽ നിന്ന് അജ്ഞാതർ ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

TAGS: |
SUMMARY: Man from Rajasthan arrested for issuing death threat to Salman Khan


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!