ശബരിമല തീർഥാടനം; കര്‍ണാടകയില്‍ നിന്നും കൊല്ലത്തേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു
ബെംഗളൂരു : ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു. ഹുബ്ബള്ളി-കൊല്ലം (07313), ബെളഗാവി-കൊല്ലം (07317) എന്നീ ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രഖ്യാപിച്ചത്. ഹുബ്ബള്ളി-കൊല്ലം ട്രെയിന്‍ ഡിസംബർ അഞ്ചു മുതൽ ജനുവരി ഒൻപതു വരെയും ബെളഗാവി-കൊല്ലം തീവണ്ടി ഡിസംബർ ഒൻപതു മുതൽ ജനുവരി 13 വരെയുമാകും സർവീസ് നടത്തുക. രണ്ടു ട്രെയിനുകളും ആഴ്ചയിലൊരു സർവീസ് വീതം ആകെ ആറു സർവീസുകളാണ് നടത്തുക.
ഹുബ്ബള്ളി-കൊല്ലം (07313): ഡിസംബർ അഞ്ചു മുതൽ വ്യാഴാഴ്ചകളിൽ വൈകീട്ട് 5.30-ന് എസ്.എസ്.എസ്. ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച വൈകിട്ട് 4.30-ന് കൊല്ലത്തെത്തും. തിരിച്ച് കൊല്ലത്തുനിന്ന് വെള്ളിയാഴ്ചകളിൽ വൈകിട്ട് 6.30-ന് പുറപ്പെടുന്ന ട്രെയിന്‍ ശനിയാഴ്ച രാത്രി 7.35-ന് എസ്.എസ്.എസ്. ഹുബ്ബള്ളിയിൽ എത്തും. ഹാവേരി, റാണെബെന്നൂർ, ഹരിഹർ, ദാവണഗെരെ, കാഡുർ, അർസിക്കെരെ, തുമകൂരു, എസ്.എം.വി.ടി. ബെംഗളൂരു, കെ.ആർ. പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍.
ബെളഗാവി-കൊല്ലം (07317) : ഡിസംബർ ഒൻപതു മുതൽ തിങ്കളാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 2.30-ന് ബെളഗാവിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച വൈകീട്ട് 4.30-ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ട് 6.30-ന് തിരിക്കുന്ന ട്രെയിന്‍ ബുധനാഴ്ച രാത്രി പത്തിന് ബെളഗാവിയിലെത്തും. ഖാനാപുർ, ലൊണ്ട, ധാർവാഡ്, ഹുബ്ബള്ളി, ഹാവേരി, റാണെബെന്നൂർ, ഹരിഹർ, ദാവണഗെരെ, കാഡുർ, അർസിക്കെരെ, തുമകൂരു, എസ്.എം.വി.ടി. ബെംഗളൂരു, കെ.ആർ. പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.
രണ്ടു ട്രെയിനുകളും വിവിധ ദിവസങ്ങളിലായി എസ്.എം.വി.ടി. ബെംഗളൂരുവില്‍ പുലർച്ചെ 1.10-നും കെ.ആർ. പുരത്ത് 1.30-നുമാണ് എത്തിച്ചേരുക. നേരത്തെ തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി. ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (06083/06084) പ്രതിവാര സ്പെഷ്യൽ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരി 29 വരെ 12 സർവീസുകളാണ് ഈ ട്രെയിന്‍ നടത്തുക.
TAGS : SABARIMALA | SPECIAL TRAIN
SUMMARY : Pilgrimage to Sabarimala; From Karnataka; Two special trains to Kollam
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.