പ്രകോപനപ്രസംഗം; കലബുറഗി മഠത്തിലെ സ്വാമിയുടെപേരിൽ കേസെടുത്തു


ബെംഗളൂരു: കലബുറഗി മാശാലാ മഠത്തിലെ മരുളാരാധ്യ ശിവാചാര്യ സ്വാമിയുടെപേരിൽ പോലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരേയുള്ള ഭാരതീയ ന്യായസംഹിതയിലെ 299, 353-2 വകുപ്പുകൾ ചുമത്തിയാണ് സ്വാമിക്കെതിരേ കേസെടുത്തത്. ന്യൂനപക്ഷ വിഭാഗത്തിനെതിരേയായിരുന്നു പ്രസംഗം.

ഞായറാഴ്ച അഫ്‌സൽപൂരിലെ ബസവേശ്വര സർക്കിളിൽ ഹിന്ദു നാഗരിക വേദികെ വഖഫ് ബോർഡ് ഭൂമി ഏറ്റെടുക്കുന്നതിനെതിരേ വഖഫ് ഹഠാവോ, ദേശ് ബചാവോ പ്രതിഷേധപരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അഫ്‌സൽപുര പോലീസ് കേസെടുത്തത്. ഹിന്ദുയുവാക്കൾക്ക് പേന നൽകുന്നത് നിർത്തി പകരം വാൾ നൽകാൻ ആരംഭിക്കണമെന്ന് ആഹ്വാനംചെയ്തായിരുന്നു സ്വാമിയുടെ പ്രസംഗം. ‘അഫ്‌സൽപുരയിലെ യുവാക്കളെല്ലാം വീടുകളിൽ വാൾ സൂക്ഷിക്കുന്നെന്നും എതിർക്കുന്നവർക്കുനേരേ അത് പ്രയോഗിക്കുമെന്നും അവർ പറയുന്നു. നമുക്ക് നമ്മുടെ യുവാക്കൾക്ക് പേന നൽകുന്നതിനുപകരം വാൾ നൽകുന്നത് ആരംഭിക്കാം' -പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

TAGS : |
SUMMARY : Police registered a case against Marularadhya Sivacharya Swami of Kalaburagi Mashala Mutt


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!