അയോധ്യയിലെ രാമക്ഷേത്രം അടക്കം ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കും; ഖലിസ്ഥാന്‍ നേതാവിന്റെ ഭീഷണി


ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം അടക്കം രാജ്യത്തെ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണ ഭീഷണിയുമായി നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. നവംബർ 16നോ 17നോ ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശം. കൊല്ലപ്പെട്ട ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‍വന്ത് സിങ് പന്നൂനിന്‍റെ സംഘടനയാണ് സിഖ് ഫോർ ജസ്റ്റിസ്.

തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഇളക്കും. ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ നിന്ന് കാനഡയിലെ ഇന്ത്യക്കാർ വിട്ടുനില്‍ക്കണമെന്നും സിഖ് ഫോർ ജസ്റ്റിസ് ആവശ്യപ്പെടുന്നു. ഭീഷണി സന്ദേശത്തിന്‍റെ വിഡിയോ സിഖ് ഫോർ ജസ്റ്റിസ് ആണ് പുറത്തുവിട്ടത്. ഈ വര്‍ഷം ജനുവരിയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി മോദി അവിടെ പ്രാര്‍ഥിക്കുന്ന ചിത്രങ്ങളാണ് പന്നുവിന്റെ വിഡിയോയിലുള്ളത്.

ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ഖാലിസ്ഥാനി ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാനഡയിലെ ഇന്ത്യക്കാര്‍ക്കും പന്നൂ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നവംബര്‍ ഒന്നിനും 19 നും ഇടയില്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പറക്കരുതെന്ന് കഴിഞ്ഞ മാസം പന്നു യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 1984 ലെ സിഖ് വംശഹത്യയുടെ 40-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പന്നു ഭീഷണി മുഴക്കിയത്.

2020 ജൂലൈയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു എ പി എ) പ്രകാരം പന്നുവിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ സര്‍ക്കാര്‍ ഇയാളുടെ അറസ്റ്റിനായി ഒന്നിലധികം വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നാണ് പന്നു ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനം തുടരുന്നത്.

TAGS :
SUMMARY : Hindu places of worship will be attacked, including the Ram Temple in Ayodhya; Khalistan leader's threat


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!