വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗത്തിന് ശ്രമിച്ചു; യുവതിയുടെ പരാതിയിൽ നടൻ ശരദ് കപൂറിനെതിരെ കേസ്
മുംബൈ: ബോളിവുഡ് നടൻ ശരദ് കപൂറിനെതിരെ ലൈംഗിക പരാതിയുമായി യുവതി രംഗത്ത്. സിനിമാ ചിത്രീകരണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ഖറിലെ നടന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ് 32കാരിയായ യുവതിയുടെ പരാതി. പരാതിയെ തുടർന്ന് ശരദ് കപൂറിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നവംബർ 26നായിരുന്നു കേസിനാസ്പദമായ സംഭവം. കൂടിക്കാഴ്ചയ്ക്ക് ശേഷവും നടൻ തന്റെ വാട്സാപ്പിലേക്ക് മോശമായി മെസേജ് അയച്ചെന്നും യുവതി പറയുന്നു. ഫെയ്സ്‌ബുക്കിലൂടെയാണ് ശരദ് കപൂറുമായി ആദ്യം ബന്ധപ്പെട്ടതെന്നും യുവതി പറഞ്ഞു. നടൻ അപമര്യാദയായി പെരുമാറിയതിന് പിന്നാലെ യുവതി ഖർ പോലീസിനെ സമീപിക്കുകയായിരുന്നു. സെക്ഷൻ 74, 75, 79 വകുപ്പുകൾ പ്രകാരമാണ് ശരദ് കപൂറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശരദ് കപൂർ തള്ളി. താൻ ന്യൂയോർക്കിലാണെന്നു സംഭവം നടക്കുമ്പോൾ നാട്ടിൽ ഇല്ലായിരുന്നുവെന്നും താരം പ്രതികരിച്ചു. ഒരിക്കലും ഇത്തരം തെറ്റായ പ്രവൃത്തി താൻ ചെയ്യില്ലെന്നും താരം പറഞ്ഞു. തനിക്കെതിരെയുള്ള പരാതി തെറ്റാണെന്നും ശരദ് കപൂർ കൂട്ടിച്ചേർത്തു.
ജോഷ്, ലക്ഷ്യ, ദസ്തക് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനാണ് ശരദ് കപൂർ.
TAGS : SEXUAL ASSULT CASE | ACTOR SHARAD KAPOOR
SUMMARY : Rape case was filed against actor Sharad Kapoor on the woman's complaint
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.