അമേരിക്കയുടെ ജനപ്രതിനിധി സഭയിലേക്ക് ആറ് ഇന്ത്യൻ വംശജർ, രണ്ടുപേരുടെ കുടുംബവേരുകള്‍ കര്‍ണാടകയില്‍


അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിനിധിസഭയിലേക്ക് ആറ് ഇന്ത്യൻ വംശജരും. ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായ രാജാ കൃഷ്ണമൂർത്തി ( ഇലിനോയി )​,​ ശ്രീ തനേദാർ ( മിഷിഗൺ ),​ റോ ഖന്ന ( കാലിഫോർണിയ )​,​ പ്രമീള ജയപാൽ ( വാഷിംഗ്ടൺ )​,​ ആമി ബേര (കാലിഫോർണിയ)​,​ സുഹാസ് സുബ്രമണ്യം (വിർജീനിയ)​​ എന്നിവർക്കാണ് വിജയം. ഇക്കൂട്ടത്തിൽ വെർജീനിയയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകനായ സുഹാസ് സുബ്രഹ്‌മണ്യത്തിന്റെ നേട്ടമാണ് ഏറെ പ്രാധാന്യമുള്ളത്. ഒമ്പത് ഇന്ത്യൻ വംശജർ ഇത്തവണ മത്സരിച്ചു. അരിസോണയിൽ ഡോ. അമീഷ് ഷാ (ഡെമോക്രാറ്റിക്) നേരിയ പോയിന്റിന് പിന്നിലാണ്. ന്യൂജേഴ്സിയിൽ രാജേഷ് മോഹൻ (റിപ്പബ്ലിക്കൻ), കൻസാസിൽ ഡോ. പ്രശാന്ത് റെഡ്ഡി (റിപ്പബ്ലിക്കൻ) എന്നിവർ പരാജയപ്പെട്ടു.

വെർജീനിയ സംസ്ഥാനത്ത് നിന്നും, അമേരിക്കയുടെ കിഴക്കൻതീര സംസ്ഥാനങ്ങളിൽനിന്നു തന്നെയും ആദ്യമായി ജനപ്രതിനിധി സഭയിലെത്തുന്ന ഇന്ത്യൻ വംശജനാണ് സുഹാസ് സുബ്രഹ്‌മണ്യം. റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് ക്ലാൻസിയെ പരാജയപ്പെടുത്തിയാണ് സുബ്രഹ്‌മണ്യം വിജയിച്ചത്. ബരാക്ക് ഒബാമയുടെ വൈറ്റ് ഹൗസ് ഉപദേഷ്ടാവായിരുന്നു സുഹാസ് സുബ്രഹ്‌മണ്യം.

‘സമോസ കോക്കസ്' എന്നാണ് അമേരിക്കയിലെ ഇന്ത്യൻ വംശജരായ ജനപ്രതിനിധികളെ വിശേഷിപ്പിക്കുന്നത്. നിലവിൽ ഇന്ത്യൻ വംശജരായ അഞ്ചുപേരാണ് ജനപ്രതിനിധിസഭയിൽ ഉള്ളത്. അമി ബേര, രാജ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയ്പാൽ, ശ്രീ തനേദാർ എന്നിവരാണ് അവർ. ഈ അഞ്ചുപേരും ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരാണ്.

ആമി ബേര ( 59 )​ : മുഴുവൻ പേര് അമരീഷ് ബാബുലാൽ ബേര. കാലിഫോർണിയയിലെ 6 -ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിച്ചു. ഗുജറാത്ത് വംശജൻ. കുടുംബം 1958ൽ യു.എസിലേക്ക് കുടിയേറി.
റോ ഖന്ന (48) : കാലിഫോർണിയയിലെ 17-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിച്ചു. 2017 മുതൽ ഇവിടത്തെ പ്രതിനിധിസഭാ അംഗം. അഭിഭാഷകൻ. ഒബാമ ഭരണകൂടത്തിൽ ഡിപ്പാർട്ട്മെന്റ് ഒഫ് കൊമേഴ്സിന്റെ ഡെപ്യൂട്ടി അസിസ്​റ്റന്റ് സെക്രട്ടറി ആയിരുന്നു.
രാജാ കൃഷ്ണമൂർത്തി ( 51 ): ഇലിനോയിയിലെ 8-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിച്ചു. 2017 മുതൽ ഇവിടത്തെ സഭാംഗം. ന്യൂഡൽഹിയിലെ തമിഴ് കുടുംബത്തിൽ ജനനം. യു.എസിലേക്ക് കുടിയേറി. ദ ഹൗസ് ഓവർസൈ​റ്റ് കമ്മി​റ്റി, ദ ഹൗസ് പെർമനെന്റ് സെലക്ട് കമ്മി​റ്റി ഓൺ ഇന്റലിജൻസ് എന്നിവയിൽ അംഗം.
പ്രമീള ജയപാൽ (59): വാഷിംഗ്ടൺ 7-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിച്ചു. 2017 മുതൽ ഇവിടത്തെ സഭാംഗം. യു.എസ് പ്രതിനിധി സഭയിലെത്തിയ ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിത. ഫെഡറൽ തലത്തിൽ വാഷിംഗ്ടൺ സ്​റ്റേ​റ്റിനെ പ്രതിനിധീകരിച്ച ആദ്യ ഏഷ്യൻ അമേരിക്കൻ. ചെന്നൈയിൽ ജനനം. പിതാവ് മലയാളി.
ശ്രീത നേദാർ ( 67): മിഷിഗണിലെ 13-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് രണ്ടാമത്തെ മത്സരം. മിഷിഗൺ സഭയിൽ അംഗമായിരുന്നു. കർണ്ണാടക സ്വദേശി. 80കളുടെ അവസാനം യു.എസിലേക്ക് കുടിയേറി
സുഹാസ് സുബ്രമണ്യം (38 ): വിർജീനിയയിലെ 10 -ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് ജനപ്രതിനിധി സഭയിലേക്ക് ആദ്യ ജയം. ബെംഗളൂരുവിൽ നിന്ന് യു.എസിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജരുടെ മകൻ.

TAGS :
SUMMARY : Six Indians of Indian origin to US House of Representatives, two with family roots in Karnataka


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!