ഭാഷാപ്രശ്നത്തിന് പരിഹാരം; ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരോട് ഇനി യാത്രക്കാർക്ക് കന്നഡയിൽ സംസാരിക്കാം
ബെംഗളൂരു: ബെംഗളൂരുവിലേക്ക് എത്തുന്ന മലയാളികള്‍ അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലുള്ളവരെ ഏറെ കുഴയ്ക്കുന്ന ഒന്നാണല്ലോ കന്നഡ ‘ഗൊത്തില്ല' എന്നത്. എന്നാൽ ഇതിന് താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. നഗരത്തിലെ ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം എളുപ്പത്തിലാക്കാനായി യാത്രക്കാർ ഓട്ടോക്കാരോട് ചോദിക്കാനിടയുള്ള 14 ചോദ്യങ്ങളുടെ കന്നഡ വാക്കുകൾ ഇംഗ്ലീഷിലാക്കിയുള്ള കന്നഡ കലിസി കന്നഡ ബളസി ഭാഷാ സഹായ കാർഡുകൾ പുറത്തിറക്കിയിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴും ഓട്ടോ ബുക്ക് ചെയ്യുമ്പോഴും ചോദിക്കേണ്ട ചോദ്യങ്ങളും അതിന് ലഭിച്ചേക്കാവുന്ന ഡ്രൈവറുടെ മറുപടിയുമാണ് കാർഡിലുള്ളത്.
ಕನ್ನಡ ರಾಜ್ಯೋತ್ಸವದಂದು, ಬೆಂಗಳೂರು ಸಂಚಾರ ಪೋಲಿಸ್ ವತಿಯಿಂದ ಪರಭಾಷಿಕರಿಗೆ ಕನ್ನಡ ಭಾಷೆಯನ್ನು ಕಲಿಸುವ ಒಂದು ಅಳಿಲು ಪ್ರಯತ್ನ.
ಆಟೋ ಕನ್ನಡಿಗ ಸಹಯೋಗದಲ್ಲಿ ಅಭಿಯಾನ.
ಸಿರಿಗನ್ನಡಂ ಗೆಲ್ಗೆ ! ಸಿರಿಗನ್ನಡಂ ಬಾಳ್ಗೆ !!This Kannada Rajyotsava, BTP is proud to introduce a small step towards promoting kannada… pic.twitter.com/B2eOubBYNL
— Joint CP, Traffic, Bengaluru (@Jointcptraffic) November 1, 2024
മറ്റുള്ളവരില്‍ കന്നഡ ഭാഷ കൂടുതൽ സൗഹൃദമാക്കുക, ഓട്ടോക്കാരുമായുള്ള ആശയവിനിമയം അനായാസമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കന്നഡ രാജ്യോത്സവ ദിനത്തോടനുബന്ധിച്ചാണ് ബെംഗളൂരു ട്രാഫിക് പോലീസ് ഇത്തരമൊരു ആശയം നടപ്പിലാക്കിയത്. കാർഡിൽ കൊടുത്തിരിക്കുന്ന ക്യു ആർ കോഡിലൂടെ ഇതിൻ്റെ വീഡിയോ ഡെമൺസ്ട്രേഷനും ലഭ്യമാക്കിയിട്ടുണ്ട്. 5000-ത്തോളം ഓട്ടോ റിക്ഷകളില്‍ കാര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ട്. ട്രാഫിക് വിഭാഗം തന്നെയാണ് കാര്‍ഡുകള്‍ തയ്യാറാക്കുന്നത്,
ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ അജ്മൽ സുൽത്താനാണ് ഇത്തരമൊരു ആശയം കൊണ്ടുവന്നത്. അദ്ദേഹം തൻ്റെ ഓട്ടോയിൽ സ്ഥാപിച്ചിരുന്ന ഭാഷാസഹായ കാർഡുകൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരുന്നു.
TAGS : BENGALURU TRAFFIC POLICE
SUMMARY : Solution to language problem; Passengers can now speak in Kannada to auto drivers in Bengaluru
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.