ഭക്ഷണത്തിൽ ചത്ത പ്രാണി; വിമാനത്താവളത്തിലെ സബ് വേ ഔട്ട്‌ലെറ്റ് താൽക്കാലികമായി അടച്ചു
ബെംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണത്തിൽ നിന്ന് ചത്ത പ്രാണിയെ ലഭിച്ചതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സബ് വേ ഔട്ട്‌ലെറ്റ് താൽക്കാലികമായി അടച്ചു. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലത്തിയ യാത്രക്കാരിയാണ് ഔട്ലെറ്റിൽ നിന്നും ചിക്കൻ റാപ്പ് ഓർഡർ ചെയ്തത്.
അൽപം കഴിച്ച ശേഷം റാപ്പ് തുറന്നതോടെ ചത്ത പ്രാണിയെ കണ്ടെത്തുകയായിരുന്നു. ഉടൻ എയർപോർട്ട് പോലീസിൽ യുവതി വിവരമറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഔട്ട്ലെറ്റ് താൽക്കാലികമായി സീൽ ചെയ്തു. സംഭവത്തിൽ വിശദ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: BENGALURU | FOOD
SUMMARY: Woman finds dead insect in subway wrap at Bengaluru Airport, outlet closed
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.