ഐഎസ്എൽ; പുതിയ നേട്ടവുമായി സുനിൽ ഛേത്രി


കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ (ഐഎസ്എൽ) പുതിയ നേട്ടവുമായി സുനിൽ ഛേത്രി. ഐഎസ്എൽ കളിച്ച 15 ടീമുകൾക്കെതിരെയും ​ഗോളടിച്ച ​ആദ്യ താരമായിരിക്കുകയാണ് സുനിൽ ഛേത്രി. മുഹമ്മദൻസിനെതിരായ മത്സരത്തിൽ ​ഗോൾ നേടിയതോടെയാണ് ഛേത്രി ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ബെംഗളൂരു എഫ്സി വിജയിച്ചു.

എട്ടാം മിനിറ്റിൽ ലോബി മൻസോക്കിയുടെ ​ഗോളിൽ മുഹമ്മദൻസാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. സമനില ​ഗോൾ കണ്ടെത്താൻ 82-ാം മിനിറ്റ് വരെ ബെം​ഗളൂരുവിന് കാത്തിരിക്കേണ്ടി വന്നു. പെനാൽറ്റിയിലൂടെ സുനിൽ ഛേത്രി സമനില ​ഗോൾ പിടിച്ചു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 99-ാം മിനിറ്റിൽ ഫ്ലോറന്റ് ഒ​ഗിയറിന്റെ സെൽഫ് ​ഗോളിൽ ബെം​ഗളൂരു മത്സരം ജയിച്ചുകയറി.

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ 2015ൽ മുംബൈ സിറ്റി താരമായാണ് ഛേത്രി അരങ്ങേറ്റം കുറിച്ചത്. ഐഎസ്എല്ലിൽ 164 മത്സരങ്ങൾ കളിച്ച ഛേത്രി ആകെ മൊത്തം 65 തവണ വലചലിപ്പിച്ചു. മോ​ഹൻ ബ​ഗാൻ, ഈസ്റ്റ് ബം​ഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ് സി, ഒഡീഷ എഫ് സി, എഫ് സി ​ഗോവ, ചെന്നൈൻ എഫ് സി, ജംഷഡ്പൂർ എഫ് സി, കേരളാ ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ് സി, ഹൈദരാബാദ് എഫ് സി, മുഹമ്മദൻസ് എസ് സി തുടങ്ങിയ നിലവിലെ ഐഎസ്എൽ ടീമുകൾക്കെതിരെ ഛേത്രി ഗോളടിച്ചു.

TAGS: |
SUMMARY: Sunil Chhetri becomes first player to score against all ISL clubs


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!