ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡൽഹി: ജാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം) നേതൃത്വം നൽകുന്ന 'ഇന്ത്യ' മുന്നണിയും ബി.ജെ.പിയും നേർക്കുനേർ പോരാടുന്ന ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 15,344 പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ 7 മണി മുതലാണ് പോളിംഗ് ആരംഭിച്ചത്. ആകെയുള്ള 81സീറ്റില്‍ 43 സീറ്റുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ആറ് സീറ്റുകള്‍ പട്ടികജാതി, 20 സീറ്റുകള്‍ പട്ടികവര്‍ഗം, 17 ജനറല്‍ സീറ്റുകള്‍ എന്നിവയാണുള്ളത്. വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. 683 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
സ്ഥാനാർത്ഥികളിൽ ബി.ജെ.പിയിലേക്ക് മാറിയ മുൻ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ചമ്പായി സോറൻ(സെരായ്കേലിയ), ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ബന്ന ഗുപ്ത(ജാംഷ്ഡ്പൂർ വെസ്റ്റ്), ജെ.എം.എമ്മിന്റെ രാജ്യസഭാ എംപി മഹുവ മാജി(റാഞ്ചി), മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ(ജഗനാഥ്പൂർ) തുടങ്ങിയ പ്രമുഖരുമുണ്ട്.
ജെ.എം.എം സർക്കാർ ആദിവാസി ഭൂമി കുടിയേറ്റക്കാർക്ക് കൈമാറിയെന്നും അവരെ പുറത്താക്കുമെന്നുമായിരുന്നു ബി.ജെ.പി പ്രചാരണം. വഖഫ് ബിൽ, ഏകസിവിൽ കോഡ് വിഷയങ്ങളും ഉന്നയിച്ചു. ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെതിരായ അഴിമതി ആരോപണങ്ങളും വിഷയമാക്കി. ജാതി സെൻസസ്, പ്രതിമാസ ധന സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് 'ഇന്ത്യ' മുന്നണിയിൽ കോൺഗ്രസ് അടക്കം ഉയർത്തിയത്. 20 ആദിവാസി സംവരണ മണ്ഡലങ്ങളും ആറ് പട്ടികജാതി സംവരണ മണ്ഡലങ്ങളും 17 പൊതുമണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. ഇതിൽ കോലാൻ പ്രവിശ്യയിലെ 14 മണ്ഡലങ്ങളാണ് നിർണായകം. കഴിഞ്ഞതവണ 14-ൽ 11-ഉം നേടിയത് ജെ.എം.എം. ആണ്. രണ്ടാംഘട്ട പോളിംഗ് 38 മണ്ഡലങ്ങളിൽ 20-ന് നടക്കും.
TAGS : JHARKHAND | ELECTION 2024
SUMMARY : The first phase of voting has started in Jharkhand
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.