‘പണി’ സിനിമക്കെതിരായ ഹര്‍ജി പിൻവലിച്ചു
കൊച്ചി: നടൻ ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി' സിനിമക്കെതിരെ നൽകിയ ഹര്‍ജി പിൻവലിച്ചു. പനങ്ങാട് സ്വദേശി ബിനു പി. ജോസഫ് നൽകിയ പൊതുതാൽപര്യ ഹര്‍ജി യാണ് പിൻവലിച്ചത്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് നല്‍കിയത് എന്നാല്‍ അതിന് നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ‘പണി'യിൽ ഉണ്ടെന്നും ഇത് കുട്ടികളുടെ മനസ്സിനെ ദോഷകരമായി സ്വാധീനിക്കുമെന്നും സിനിമക്ക് ‘എ' സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സെൻസർ ബോർഡിന് നിർദേശം നൽകണമെന്നും എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി തള്ളുമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ വ്യക്തമാക്കിയതോടെ പിൻവലിക്കാൻ ഹര്‍ജിക്കാരന്‍റെ അഭിഭാഷകൻ അനുമതി തേടുകയായിരുന്നു. തുടർന്ന് കോടതി ഈ ആവശ്യം അനുവദിച്ചു.
TAGS : PANI MOVIE
SUMMARY : The petition against the movie ‘Pani' was withdrawn
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.