ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ അന്തരിച്ചു


ലണ്ടൻ: ലോകത്ത് ഏറ്റവും പ്രായം കൂടിയ പുരുഷൻ അന്തരിച്ചു. പ്രായത്തിന്‍റെ കാര്യത്തില്‍ ഗിന്നസ് ബുക്കിൽ ഇടംനേടിയ ജോൺ ടിന്നിസ് വുഡ് ആണ് 112ാം വയസിൽ അന്തരിച്ചത്. ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിലെ ഒരു കെയർ ഹോമിൽ വെച്ചായിരുന്നു അന്ത്യം. സംഗീതത്താലും സ്നേഹത്താലും ചുറ്റപ്പെട്ടാണ് ടിന്നിസ്വുഡിന്റെ അവസാന കാലഘട്ടം അദ്ദേഹം ചെലവഴിച്ചതെന്ന് കുടുംബം പങ്കുവെച്ചു. വർഷങ്ങളോളം അദ്ദേഹത്തെ പരിചരിച്ചവരോട് അവർ നന്ദി പറയുകയും ചെയ്തു.

2023 ഏപ്രിലില്‍ 114 കാരനായ വെനസ്വേലക്കാരൻ ജുവാൻ വിസെൻ്റെ പെരെസിൻ്റെ മരണത്തെത്തുടർന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പുരുഷനായിരുന്നു ജോൺ ടിന്നിസ് വുഡ്. ഒന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നതിന് രണ്ട് വർഷം മുമ്പ് 1912 ഓഗസ്റ്റ് 26 ന് ലിവർപൂളിലാണ് ടിന്നിസ് വുഡ് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് 27 വയസ്സുള്ളപ്പോൾ ബ്രിട്ടീഷ് ആർമി പേ കോർപ്സിൽ സേവനമനുഷ്ഠിച്ചു. 1945 ഓഗസ്റ്റിൽ അമേരിക്ക ഹിരോഷിമയിൽ അണുബോംബ് വർഷിച്ചപ്പോൾ, ടിന്നിസ്‌വുഡിന് 33 വയസ്സ് തികയാൻ ദിവസങ്ങൾ മാത്രം ബാക്കിയായിരുന്നു, 1969-ൽ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തുമ്പോഴേക്കും അദ്ദേഹത്തിന് 56 വയസ്സായിരുന്നു

1942ലാണ് ബ്ലഡ്‌വെനെ വിവാഹം കഴിക്കുന്നത്. ഒരു മകളും നാല് കൊച്ചുമക്കളും മൂന്ന് പേരക്കുട്ടികളും അടങ്ങുന്ന ടിന്നിസ്‌വുഡ് പിന്നീട് എണ്ണ വ്യവസായത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു. 1986-ൽ ഭാര്യ മരിച്ചു.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത 116 കാരിയായ ജപ്പാനിലെ ടോമിക്കോ ഇറ്റൂക്കയാണ്.

TAGS :
SUMMARY : The world's oldest man has passed away

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!