ബെംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂർ വെക്കലം നെടുമ്പോയിൽ സ്വദേശി മുഹമ്മദ് സഹദ് (20), കണ്ണൂർ തോലാംബ്ര തൃക്കടാരിപ്പൊയിൽ സ്വദേശി റിഷ്ണു ശശീന്ദ്രൻ (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ബെന്നാർഘട്ട റോഡ് കമ്മനഹള്ളി ജങ്ഷനിൽ ഇരുവരും സഞ്ചരിച്ച ബൈക്കിനെ കാറ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം സെന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
ബൊമ്മസാന്ദ്രയിലെ സ്വകാര്യ കോളേജില്‍ അവസാന വർഷ ബിരുദ വിദ്യാർഥിയാണ് മുഹമ്മദ് സഹദ്. കള്ളംപറമ്പിൽ കെ.എച്ച് ഷംസുദ്ദീൻ-ഹസീന ദമ്പതികളുടെ ഏക മകനാണ്.
റിഷ്ണു ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്, പിതാവ്: പരേതനായ ശശീന്ദ്രൻ. മാതാവ്: ഷാജി ശശീന്ദ്രൻ. അജന്യ, ജിഷ്ണു എന്നിവര്‍ സഹോദരങ്ങളാണ്.
TAGS : ACCIDENT
SUMMARY : Two Malayalee youths met a tragic end in a collision between a bike and a car in Bengaluru
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.