ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കി
ന്യൂഡല്‍ഹി: ആധാർ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള കാലാവധി രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കും. 2024 ഡിസംബർ 24 വരെയാണ് ഫീസില്ലാതെ ആധാർ വിവരങ്ങള്‍ പുതുക്കാനുള്ള സമയപരിധി. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( യു ഐ ഡി എ ഐ ) ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചു. കേന്ദ്രം ആധാർ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നിരവധി തവണ നീട്ടിയിരുന്നു.
ഡിസംബർ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. സൗജന്യ സേവനങ്ങള്‍ മൈആധാർ പോർട്ടല്‍ വഴി മാത്രമാണ് ലഭിക്കുക.പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ തിരുത്തലുകള്‍ യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോർട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. എന്നാല്‍ ഫോട്ടോ ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മാത്രമേ അപ്‌ഡേറ്റ് ചെയ്യാൻ കഴിയു. 10 വർഷം കഴിഞ്ഞ കാർഡുടമകള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർബന്ധമില്ല.
2016 ലെ ആധാർ എന്റോള്‍മെന്റ്, അപ്‌ഡേറ്റ് റെഗുലേഷൻസ് അനുസരിച്ച് വ്യക്തികള്‍ ആധാർ എന്റോള്‍മെന്റ് തീയതി മുതല്‍ പത്തു വർഷത്തിലൊരിക്കല്‍ എല്ലാഡോക്യൂമെൻറ്സും അപ്‌ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. അതുപോലെ അഞ്ചുമുതല്‍ 15 വയസ്സിനിടയ്ക്ക് ആധാർകാർഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും പറയുന്നു. എന്നാല്‍ ഈ അപ്‌ഡേറ്റുകള്‍ നടത്തേണ്ടുന്ന നിർബന്ധമല്ലെന്നും ഐഡിഎഐ വ്യക്തമാക്കി.
TAGS : AADHAR
SUMMARY : Only two weeks left to update Aadhaar card details online for free
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.