വയനാട് യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്


കല്‍പ്പറ്റ: വയനാട് പനമരത്ത് പുഴയില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് എസ് പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ പോലീസിനെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായി വകുപ്പ് തല പ്രാഥമിക അന്വേണം ആരംഭിച്ചു. പൊതുസ്ഥലത്ത് വെച്ച് പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പോലീസ് രതിനെതിരെ എടുത്ത കേസ് ആയിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്. പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്.  പോക്സോ കേസില്‍ പെടുത്തുമെന്ന് കമ്പളക്കാട് പോലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് വകുപ്പ് തല അന്വേഷണം നടക്കുക. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേണം നടത്തിയതിന് പിന്നാലെയാണ് നടപടി. ബന്ധുക്കളുടെ പരാതി മാധ്യമങ്ങിലൂടെയടക്കം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സ്വമേധയാണ് അന്വേണമെന്ന് എസ് പി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ കമ്പളക്കാട് പോലീസിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു.

പോക്സോ കേസില്‍പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് രതിന്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രതിന്റെ മാതാപിതാക്കളെ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സന്ദര്‍ശിച്ചിരുന്നു.

TAGS : |
SUMMARY : Wayanad youth jumped into the river and committed suicide; Order for Crime Branch investigation


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!