മുഡ; ഭൂമി അനുവദിക്കുന്നതിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി ഇഡി


ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിക്ക് അനുവദിച്ചത് കൂടാതെ 14 പേർക്ക് അനധികൃതമായ രീതിയിൽ മുഡ ഭൂമി അനുവദിച്ചിട്ടുണ്ടെന്ന് ഇഡി വെളിപ്പെടുത്തി.

ഇതിൽ പല ഭൂമികളും ബിനാമി പേരുകളിലേക്കാണ് മാറ്റിയിട്ടുള്ളത്. 1095 സൈറ്റുകളാണ് ബിനാമി പേരുകളിലേക്ക് അനുവദിച്ചതായി കണ്ടെത്തിയിരിക്കുന്നത്. സിദ്ധരാമയ്യയുടെ പേഴ്‌സണൽ അസിസ്റ്റൻ്റുമാരിൽ ഒരാളായ എസ്.ജി. ദിനേശ് കുമാർ എന്ന സി. ടി. കുമാർ മുഡ ഭൂമി അനുവദിക്കുന്നതിൽ തന്റെ സ്വാധീനം ചെലുത്തിയതിൻ്റെ തെളിവുകൾ കണ്ടെത്തിയതായും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. 700 കോടിയിലധികം വിപണി മൂല്യമുള്ള 1,095 സൈറ്റുകൾ നിയമവിരുദ്ധമായി പലർക്കും അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം അനധികൃത സൈറ്റ് അലോട്ട്‌മെൻ്റുകളുടെ ഗുണഭോക്താക്കൾ റിയൽ എസ്റ്റേറ്റ് ബിസിനസുകാരും മറ്റ്‌ സ്വാധീനമുള്ള വ്യക്തികളുമാണെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി. സിദ്ധരാമയ്യ, പാർവതി, മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരൻമാരായ മല്ലികാർജുന സ്വാമി, ദേവരാജു എന്നിവർക്കെതിരെയാണ് നിലവിൽ മുഡ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തിട്ടുള്ളത്.

മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്.

TAGS: |
SUMMARY: Evidence of irregularities in Siddaramaiah's wife case, says ED


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!