ഒരു കുട്ടിക്ക് 3500 രൂപ വാങ്ങി; കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിക്ക് വ്യാപക പണപ്പിരിവ് നടന്നതായി പരാതി


കൊച്ചി: കലൂർ ജവഹർലാല്‍ നെഹ്റു ഇന്‍റർനാഷണല്‍ സ്റ്റേഡിയത്തില്‍ ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 നർത്തകർ അണിനിരന്ന നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതര ആരോപണവുമായി പരിപാടിയില്‍ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ്.

സംഘാടകർ കൃത്യമായ വിവരം നല്‍കാതെ കബിളിപ്പിച്ചുവെന്നും രജിസ്ട്രേഷൻ ഫീസ് എന്ന് പറഞ്ഞ് 3500 രൂപ ആകെ വാങ്ങിയെന്നും ഒരു രക്ഷിതാവ് വെളിപ്പെടുത്തി. സർക്കാർ പരിപാടി ആണെന്നാണ് കരുതിയതെന്നും പ്രശ്നങ്ങള്‍ക്ക് ശേഷം യാതൊരുവിധത്തിലുള്ള വിവരങ്ങളും നല്‍കിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

സ്റ്റേഡിയത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും രക്ഷിതാവ് പറഞ്ഞു. ഇതിന് പുറമേ കല്യാണ്‍ സില്‍ക്ക്‌സ്, ജോയ് ആലുക്കാസ് തുടങ്ങി നിരവധി വ്യവസായികളുടെ പരസ്യവും ലഭിച്ചിട്ടുണ്ട്. കാഴ്ചക്കാര്‍ക്ക് 140 മുതല്‍ 300രൂപയുടെ വരെ ടിക്കറ്റും ആവശ്യമായിരുന്നു. മാതാപിതാക്കളെയും ടിക്കറ്റ് എടുത്താണ് അകത്ത് കയറ്റിയത്. വസ്ത്രങ്ങള്‍ കല്യാണ്‍ സില്‍ക്‌സ് സ്‌പോണ്‍സര്‍ ചെയ്യും എന്നായിരുന്നു അറിയിച്ചിരുന്നതെന്നും രക്ഷിതാവ് ചൂണ്ടിക്കാട്ടുന്നു.

ഗിന്നസ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതിന് മുമ്പ് റെക്കോര്‍ഡിന് വേണ്ടിയുള്ള പരിപാടിക്ക് പങ്കെടുത്തിട്ടുണ്ട്, എന്നാല്‍ പൈസ കൊടുത്തിട്ടില്ല. ഇവര്‍ നേരിട്ട് നര്‍ത്തകരെ ബന്ധപ്പെട്ടിട്ടില്ല. നൃത്താധ്യാപകരെയാണ് ബന്ധപ്പെട്ടത്. പൈസ വാങ്ങിയിട്ടും നല്ല സ്റ്റേജ് ഉണ്ടായില്ല എന്നാണ് ഒരു നര്‍ത്തകി പറയുന്നത്. തന്റെ രണ്ട് കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ 12,0000ന് മുകളില്‍ രൂപ ചിലവായി എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.

അതേസമയം പരിപാടി ആരംഭിക്കുന്നതിന് അല്‍പ്പ സമയം മുമായിരുന്നു ഉമ തോമസ് എംഎല്‍എ വിഐപി ഗാലറിയില്‍ നിന്നും വീണത്. സംഘാടനത്തിന്റെ പിഴവ് ബോദ്ധ്യപ്പെട്ടതോടെ പരിപാടിയില്‍ നിന്നും പിന്മാറാൻ തീരുമാനിച്ചു. പരിപാടിയില്‍ പങ്കെടുക്കാതെ തിരികെ മടങ്ങുക ആയിരുന്നു എന്നും ഒരു നർത്തകി കൂട്ടിച്ചേർത്തു.

TAGS :
SUMMARY : 3500 per child purchased; Complaint that massive money collection was done for the event at Kalur Stadium


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!