നഗരമദ്ധ്യത്തിലെ കടയിലേക്ക് ചെറുവിമാനം ഇടിച്ചുകയറി തകർന്നു; 10 യാത്രക്കാർക്ക് ദാരുണാന്ത്യം, 12ഓളം പേർക്ക് പരുക്ക്


ബ്രസീലിയ: ബ്രസീലിൽ കടയിലേക്ക് ചെറുവിമാനം ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 10 പേർ മരിച്ചു. വിമാനത്തിലെ യാത്രക്കാരാണ് മരിച്ചത്. തെക്കൻ ബ്രസീലിയൻ നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. അപകട സ്ഥലത്തുണ്ടായിരുന്ന 12ഓളം പേർക്ക് പരുക്കേറ്റു.

ബ്രസീലിൽ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട മലയോര നഗരമാണ് ഗ്രമാഡോ. ക്രിസ്മസ് സീസൺ ആയതിനാൽ ഇവിടെ വിനോദസഞ്ചാരികളുടെ തിരക്കും ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്നതും വിനോദസഞ്ചാരികളാണെന്നാണ് റിപ്പോർട്ടുകൾ. എല്ലാവരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്ന് സിവിൽ ഡിഫൻസ് വിഭാഗം അധികൃതർ പറഞ്ഞു.

പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ലൂയിസ് ക്ളൗഡിയോ ഗലേയാസി എന്ന പ്രാദേശിക ബിസിനസുകാരനാണ് അപകട സമയത്ത് വിമാനം പറത്തിയിരുന്നത്. കുടുംബസമേതം സാവോപോളോയിലേക്ക് പോകുകയായിരുന്നു ഇയാൾ. 61 വയസുകാരനായ ഇയാൾ വിമാനത്തിലുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ മൂന്ന് പെൺമക്കൾ, കുടുംബാംഗങ്ങൾ, കമ്പനിയിലെ ഒരു ജീവനക്കാരൻ എന്നിവരാണ് മരിച്ചത്.



TAGS : |
SUMMARY : A small plane crashed into a shop in the city center and crashed; 10 passengers died, about 12 were injured


Post Box Bottom AD3 S Vyasa
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!