നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും; അല്ലു അർജുൻ


ഹൈദരാബാദ്: ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയെ മാനിക്കുന്നുവെന്നും, തനിക്കെതിരായ കേസിനോട് സഹകരിക്കുമെന്നും തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഹൈദരാബാദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ.

ജീവിതത്തിലെ വിഷമഘട്ടത്തിൽ തൻ്റെ ആരാധകർ നൽകിയ പിന്തുണയ്‌ക്ക് താരം നന്ദി പറഞ്ഞു. തനിക്കും തൻ്റെ പ്രിയപ്പെട്ടവർക്കും ബുദ്ധിമുട്ടുള്ള സമയമാണെന്നും അല്ലു അർജുൻ പറഞ്ഞു. പുഷ്പ 2 ചിത്രത്തിന്റെ സ്ക്രീനിംഗിനിടെ തിക്കിലും തിരക്കിലും പെട്ട് 35കാരിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിലാണ് നടനെതിരെ കേസെടുത്തത്. ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് മരിച്ച യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ അല്ലു അർജുനും സുരക്ഷാ സംഘത്തിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ സിറ്റി പോലീസ് കേസെടുക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത അല്ലു അർജുനെ കീഴ്ക്കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ പിന്നീട് നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

TAGS: |
SUMMARY: Will abide for the law, allu arjun responds after released from jail on bail


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!