പുതുവത്സരാഘോഷം; ബെംഗളൂരുവിൽ സുരക്ഷയ്ക്കായി 11,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു


ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കി സിറ്റി പോലീസ്. പൊതു സുരക്ഷ ഉറപ്പാക്കാനും കാല്‍നടയാത്ര കൂടുതലുള്ള പ്രദേശങ്ങളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

ജനുവരി ഒന്നിന് പുലർച്ചെ 1 മണി വരെ ആഘോഷങ്ങള്‍ അനുവദനീയമാണ്. പൊതുജനങ്ങള്‍ ഈ സമയ പരിധി പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി ദയാനന്ദ അറിയിച്ചു. എംജി റോഡ്, ബ്രിഗേഡ് റോഡ് ജംഗ്ഷൻ, കോറമംഗല, ഇന്ദിരാനഗര്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും.

എംജി റോഡിലും ബ്രിഗേഡ് റോഡിലും പ്രതീക്ഷിക്കുന്ന ജനത്തിരക്ക് നിയന്ത്രിക്കാന്‍ വണ്‍-വേ കാല്‍നട സംവിധാനം നിലവിലുണ്ട്. ആളുകള്‍ക്ക് കാവേരി എംപോറിയം മുതല്‍ ഓപ്പറ ജംഗ്ഷന്‍ വരെ നടക്കാം. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാന്‍ ആഘോഷവേളയില്‍ മുഖംമൂടി (മാസ്ക്) ധരിക്കരുതെന്നും പോലീസ് നിര്‍ദേശിച്ചു. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി നഗരത്തിലുടനീളമുള്ള മാളുകള്‍ക്കും പാര്‍ട്ടി സോണുകള്‍ക്കും സമീപം പിക്കറ്റുകള്‍ സ്ഥാപിക്കും.

സെന്‍ട്രല്‍ ഡിവിഷന്‍, ബ്രിഗേഡ് റോഡ്, എംജി റോഡ്, ഓപ്പറ ജംഗ്ഷൻ, റസിഡന്‍സി റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷ വർധിപ്പിക്കും. നഗരത്തിലെ വിവിധയിടങ്ങളിലായി 11,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും ബി. ദയാനന്ദ പറഞ്ഞു.

TAGS: |
SUMMARY: City gets 11,000 police personnel deployed amid new year eve


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!