ബാംഗ്ലൂര്‍ കേരളസമാജത്തിന് 4.5 കോടിയുടെ ബജറ്റ്


ബെംഗളൂരു: കേരളസമാജം വാര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡണ്ട് സി പി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി റജികുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വാര്‍ഷിക പൊതുയോഗത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് 4.5 കോടിയുടെ ബജറ്റ് പാസാക്കി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 80 ലക്ഷവും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് 1.70 കോടി വകയിരുത്തിയിട്ടുണ്ട്. രണ്ട് കോടി രൂപ കേരള ഭവന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തി.

ട്രഷറര്‍ പിവിഎന്‍ ബാലകൃഷ്ണന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് അവതരിപ്പിച്ചു. അടുത്ത ഒരു വര്‍ഷം കേരളസമാജം നടത്താന്‍ പോകുന്ന പരിപാടികളും പദ്ധതികളും ജനറല്‍ സെക്രട്ടറി റജികുമാര്‍ അവതരിപ്പിച്ചു.

വൈസ് പ്രസിഡണ്ട് സുധീഷ് പി കെ, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഒ കെ, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരന്‍ വി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

TAGS : |
SUMMARY: Budget of Rs. 4.5 crore for Bangalore Kerala Samajam

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!