തൃശൂരിൽ സി ഐക്ക് കുത്തേറ്റു; മൂന്ന് പേർ പിടിയിൽ
തൃശ്ശൂര്‍: തൃശൂരിൽ സി ഐക്ക് കുത്തേറ്റു. ഒല്ലൂർ സി ഐ ഹർഷാദിനാണ് കുത്തേറ്റത്. ഹർഷാദിന്റെ കൈക്ക് പരുക്കേറ്റു. അനന്തുമാരി എന്ന സ്ഥിരം കുറ്റവാളിയാണ് സിഐയെ ആക്രമിച്ചത്. കാപ്പ ചുമത്തിയിരിക്കുന്ന സ്ഥിരം കുറ്റവാളിയാണ് മാരിയെന്ന് വിളിക്കുന്ന അനന്തു. അഞ്ചേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിനടുത്തേക്ക് ഇയാളെ പിടിക്കാന്‍ എത്തിയപ്പോഴാണ് അനന്തുമാരി ആക്രമിച്ചത്. അനന്തു മാരി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിന്നീട് പിടികൂടി.
കയ്യില്‍ കുത്തേറ്റ സിഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ പിടികൂടുന്നതിനിടെ മറ്റു പോലീസുകാര്‍ക്കും നേരിയ പരുക്കുണ്ട്. അറസ്റ്റ് ചെയ്തു. പരുക്കേറ്റ ഹർഷാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
TAGS : CRIME | THRISSUR
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.