അതിജീവിതയുടെ കുട്ടിയെ ദത്തെടുക്കാൻ പിതാവായ പ്രതിയുടെ സമ്മതം അനിവാര്യമല്ല; ഹൈക്കോടതി
ബെംഗളൂരു: പീഡനക്കേസിലെ അതിജീവിതയുടെ കുഞ്ഞിനെ ദത്തെടുക്കാൻ പിതാവായ പ്രതിയുടെ സമ്മതം ആവശ്യമല്ലെന്ന് കർണാടക ഹൈക്കോടതി. അതിജീവിതയും, ഇവരുടെ കുഞ്ഞിനെ ദത്തെടുക്കാനാഗ്രഹിക്കുന്ന ദമ്പതികളും ചേർന്ന് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. കുഞ്ഞിനെ ദത്തെടുക്കാൻ അതിജീവിതയുടേയും അവരുടെ രക്ഷിതാക്കളുടേയും സമ്മതം മതിയെന്നും ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡർ വ്യക്തമാക്കി.
കുഞ്ഞിനെ ദത്തെടുക്കാനുള്ള ഓൺലൈൻ അപേക്ഷ നിരസിച്ച യെലഹങ്ക സബ് രജിസ്ട്രാർ നടപടിയെ ചോദ്യം ചെയ്ത് നൽകിയ ഹർജി പരിഗണിക്കവേയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദത്തെടുക്കേണ്ട കുട്ടിയുടെ പിതാവിന്റെ സമ്മതപത്രമില്ലാത്തതിനാൽ അപേക്ഷ പൂർണമല്ലെന്ന് കാണിച്ചാണ് നിരസിച്ചത്.
എന്നാൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂർത്തിയാകാത്ത ഇരയും, അവരുടെ മാതാപിതാക്കളുടെ സമ്മതം നൽകിയിരിക്കുമ്പോൾ പ്രതിയായ പിതാവിന്റെ സമ്മതം ആവശ്യമില്ലെന്ന് കോടതി നിർദേശിച്ചു. 2024 സെപ്റ്റംബറിലാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. 2023 നവംബർ ഒന്നുമുതൽ 2024 ജൂൺ 20 വരെ പ്രതി പലതവണ ലൈംഗികപീഡനത്തിനിരയാക്കിയതായി പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
TAGS: KARNATAKA | HIGH COURT
SUMMARY: Culprits consent not needed in adoption procedure of hia child says hc
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.