മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റു
മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഏക്നാഥ് ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരുമായും സത്യപ്രതിജ്ഞ ചെയ്തു. മുംബൈ ആസാദ് മൈതാനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമടക്കം എൻ.ഡി.എ നേതാക്കളും പങ്കെടുത്തു.
#WATCH | Mumbai: Devendra Fadnavis takes oath as Chief Minister of Maharashtra
Prime Minister Narendra Modi, Union Home Minister Amit Shah, BJP national president JP Nadda, Defence Minister Rajnath Singh, UP CM Yogi Adityanath and CMs & Deputy CMs of NDA-ruled states, Union… pic.twitter.com/NrjXGk4BYF
— ANI (@ANI) December 5, 2024
ബോളിവുഡ് താരം ഷാരൂഖ് ഖാൻ, സല്‍മാൻ ഖാൻ, രണ്‍ബീർ കപൂർ, രണ്‍വീർ സിങ്, സഞ്ജയ് ദത്ത്, ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുല്‍ക്കർ, വ്യവസായി മുകേഷ് അംബാനി തുടങ്ങിയവരും ചടങ്ങുകള്‍ക്ക് സാക്ഷിയായി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ, ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിലെത്തി.
മഹാരാഷ്ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റത്. മുഖ്യമന്ത്രി പദവിയില്‍ 54 കാരനായ ഫഡ്നാവിസിന് ഇത് മൂന്നാമൂഴമാണ്. 2014 മുതല്‍ 2019 വരെ ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നു. 2019ല്‍ ശിവസേനയുമായുള്ള ഭിന്നതയെ തുടർന്ന് എൻസിപി നേതാവ് അജിത് പവാറിന്റെ സഹായത്തോടെ മുഖ്യമന്ത്രിയായെങ്കിലും, ശരദ് പവാർ എതിർത്തതോടെ ഭൂരിപക്ഷം തെളിയിക്കാനാകാതെ അഞ്ചുദിവസത്തിനകം രാജിവെക്കേണ്ടി വന്നു.
288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 230 സീറ്റാണ് മഹായുതി സഖ്യം നേടിയത്. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷം 57 സീറ്റുകളും എൻസിപി അജിത് പവാർ പക്ഷം 41 സീറ്റും നേടി. 11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സർക്കാർ രൂപീകരണം സാധ്യമായത്. ഇന്നലെ നടന്ന ബിജെപി നിയമസഭാകക്ഷിയോഗം ഏകകണ്ഠമായാണ് ഫഡ്നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
Devendra Fadnavis took over as Chief Minister of Maharashtra