മുഡ; സംസ്ഥാനത്ത് 2,800 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി റിപ്പോർട്ട്
![](https://newsbengaluru.com/wp-content/uploads/2024/12/images-8-23.jpeg)
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട് സംസ്ഥാനത്ത് 2,800 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി റിപ്പോർട്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഡയ്ക്ക് കീഴിൽ സ്ഥലം അനുവദിച്ചതിൽ വ്യാപക ക്രമക്കേട് നടന്നെന്ന പരാതിയിലാണ് ഇഡിയുടെ റിപ്പോർട്ട്.
മുഡയ്ക്ക് കീഴിൽ സ്വകാര്യ വ്യക്തികൾക്ക് 1,095 സ്ഥലങ്ങൾ അനധികൃതമായി അനുവദിച്ചതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ വിശദ അന്വേഷണത്തിൽ 4,921 സൈറ്റുകൾ ക്രമവിരുദ്ധമായി അനുവദിച്ചതായി കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി.
60:40 എന്ന അനുപാതത്തിൽ ലേഔട്ടുകളിൽ മുഡ നിയമവിരുദ്ധമായി സൈറ്റുകൾ അനുവദിച്ചു. കൂടാതെ, ഇതിനായി കൃത്രിമ രേഖകളും ഉപയോഗിച്ചു. ഇതിനെല്ലാം വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: KARNATAKA | MUDA SCAM
SUMMARY: ED report says MUDA site allotment scam is worth Rs 2,800 crore
![Post Box Bottom AD3 S vyasa](https://newsbengaluru.com/wp-content/uploads/2025/01/SYNONYMS.jpg)
![Post Box Bottom AD4 ocean](https://newsbengaluru.com/wp-content/uploads/2024/05/ocean-bottom-banner-ad.jpg)
![Post Box Bottom Depaul](https://newsbengaluru.com/wp-content/uploads/2024/06/depaul-bannar.jpg)
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
![](https://play.google.com/intl/en_us/badges/static/images/badges/en_badge_web_generic.png)
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.