പുതുച്ചേരി മുൻ മുഖ്യമന്ത്രി എം.ഡി.ആർ രാമചന്ദ്രൻ അന്തരിച്ചു
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായ എം.ഡി.ആർ രാമചന്ദ്രൻ (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം. മുൻ മുഖ്യമന്ത്രിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
2000-ലാണ് രാമചന്ദ്രൻ കോൺഗ്രസിൽ ചേർന്നത്. 2001-ൽ പുതുച്ചേരി നിയമസഭാ സ്പീക്കറായും 2006-ൽ പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1969 -ൽ പുതുച്ചേരിയിലെ നെട്ടപ്പാക്കം മണ്ഡലത്തിൽ നിന്ന് ഡിഎംകെയ്‌ക്ക് വേണ്ടി മത്സരിച്ച് ജയിച്ചാണ് എംഡിആർ രാമചന്ദ്രൻ തന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്.
ഡിഎംകെയെ പ്രതിനിധീകരിച്ച് മത്സര രംഗത്തിറങ്ങി ഏഴ് തവണ എംഎൽഎയായി തിരഞ്ഞെടുപ്പെട്ടിരുന്നു. രണ്ട് തവണ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും ഭരണ കാലാവധി തികയ്‌ക്കുന്നതിന് മുമ്പ് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.
TAGS: NATIONAL | DEATH
SUMMARY: Former Puducherry CM Ramachandran dies at 90 due to age-related ailments
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.