യൂത്ത് കോണ്‍ഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്‌ഐയില്‍
യൂത്ത് കോണ്‍ഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്‌ഐയില്‍ ചേർന്നു. ഷാനിബിന് ഡിവൈഎഫ്‌ഐയില്‍ പ്രാഥമിക അംഗത്വം ലഭിച്ചു. ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞതില്‍ കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ആളാണ് താനെന്നും അധികാരത്തിനുവേണ്ടി ഏത് വർഗീയതയെയും കൂട്ടു പിടിക്കാൻ കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നുവെന്നും ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത് ന്യായ അന്യായങ്ങളുടെ തീര്‍പ്പെന്ന് കോണ്‍ഗ്രസ് കരുതി. പാര്‍ട്ടിയെ എസ്ഡിപിഐയിലും ജമാ അത്തെ ഇസ്ലാമിയിലും ആര്‍എസ്‌എസിലും കൊണ്ട് കെട്ടാനാണ് ശ്രമിക്കുന്നത്. അതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവാണെന്നും ഷാനിബ് ആരോപിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതു മുതല്‍ കോണ്‍ഗ്രസിലുള്ള ഭിന്നാഭിപ്രായങ്ങള്‍ പുറത്തുവന്നിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് പി. സരിനാണ് ആദ്യം രംഗത്തെത്തിയത്. ഇടതുപക്ഷത്തോടൊപ്പമാണെന്ന അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമത സ്വരം ഉയര്‍ത്തി എ.കെ. ഷാനിബും കോണ്‍ഗ്രസ് വിട്ടത്. എന്നാല്‍ ആദ്യം ഒരു പാര്‍ട്ടിയുടെയും ഭാഗമാകാന്‍ ഇല്ലെന്നായിരുന്നു എ.കെ. ഷാനിബ് പ്രതികരിച്ചിരുന്നത്. എന്നാല്‍ പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി. സരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
TAGS : Ak SHANIB | DYFI
SUMMARY : Former Youth Congress leader AK Shanib in DYFI
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.